---
title: "യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ  ക്ലബ്ബിൻ്റെ പ്രവർത്തനം ഇനി  ചമ്പാടും ; പി.രാജഗോപാൽ (പ്രസി.) അനിൽകുമാർ (സെക്ര.), എ.ദിനേശൻ (ട്രഷ.)"
english_title: "The activities of Young Minds International Club will continue; P. Rajagopal (Pres.) Anil Kumar (Secret.), A. Dinesan (Treasur.)"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249003/the-activities-of-young-minds-international-club-will-continue-p-rajagopal-pres-anil-kumar-secret-a-dinesan-treasur"
published_at: "2024-11-13T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67343434a13ed_Untitled-1_copy.jpg"
keywords: []
---

# യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ  ക്ലബ്ബിൻ്റെ പ്രവർത്തനം ഇനി  ചമ്പാടും ; പി.രാജഗോപാൽ (പ്രസി.) അനിൽകുമാർ (സെക്ര.), എ.ദിനേശൻ (ട്രഷ.)

> **Lead Summary:** ചമ്പാട് :ചമ്പാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സ്ഥാനാനോഹണ ചടങ്ങ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു.

## Article Content

ചമ്പാട് :ചമ്പാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സ്ഥാനാനോഹണ ചടങ്ങ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു.

യംഗ് മൈൻഡ്സ് ഗ്രാൻ്റ് കൗൺസിൽ ചെയർമാൻ കെ.എം സ്കറിയാച്ചൻ മുഖ്യ പ്രഭാഷണം നടത്തി. റീജിയണൽ ചെയർമാൻ കെ.രഞ്ജിത്ത് കുമാർ അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണിക്ക് നേതൃത്വം നൽകി. ക്ലബ്ബിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക് ഗവർണർ അഡ്വ:എ.നാസർ നിർവ്വഹിച്ചു. കമ്യൂണിറ്റി പ്രൊജക്ടിൻ്റെ ഉദ്ഘാടനം ഡിസ്ട്രിക് സെക്രട്ടറി വി.പി. അനന്തൻ നടത്തി.

ഫ്ലാഗ് പ്രസൻ്റേഷൻ റീജിയണൽ ട്രഷറർ എം. പ്രമോദ് നിർവ്വഹിച്ചു.

യംഗ് മൈൻഡ്സ് നേതാക്കളായ കെ. ബാലകൃഷ്ണൻ , മഹേഷ് കുമാർ , ആർ.കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

യംഗ് മൈൻഡ്സ് ചമ്പാട് ക്ലബ്ബിൻ്റെ ഭാരവാഹികളായി പി. രാജഗോപാലൻ (പ്രസിഡൻ്റ്), അനിൽകുമാർ (സെക്രട്ടറി), എ.ദിനേശ് (ട്രഷറർ ) എന്നിവർ ചുമതലയേറ്റു. ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് ഉൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിനെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249003/the-activities-of-young-minds-international-club-will-continue-p-rajagopal-pres-anil-kumar-secret-a-dinesan-treasur)