(www.panoornews.in)എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി ദിവ്യയുടെ വക്കീല്‍ അഡ്വ. കെ.വിശ്വന്‍.
ഒരു കൈയില്‍ കൊള്ളാവുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നും ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കെ.വിശ്വന്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ പൊതുസമൂഹം ഇതുവരെ ചര്‍ച്ചചെയ്ത വിഷയം മാത്രമല്ല, ഇതിനിടയില്‍ മറ്റുചില കാര്യങ്ങള്‍ കൂടെയുണ്ടെന്ന് വ്യക്തമാവും.
അന്വേഷണം ഒരിക്കലും ഏകമുഖമാകരുത്. ദിവ്യയുടെ കൈയിലുള്ള മറ്റ് വിശദവിവരങ്ങള്‍ അന്വേഷണത്തിന് കൈമാറുമെന്നും അഡ്വ. വിശ്വന്‍ പറഞ്ഞു.
പി.പി. ദിവ്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ് ജാമ്യം നൽകിക്കൊണ്ടുള്ള വിധി. ഇത് നിയമപോരാട്ടത്തിന് പുതിയ മുഖം കൊണ്ടുവരും.
ഇന്നുതന്നെ ജയില്‍ മോചിതയാക്കാന്‍ ശ്രമം നടത്തും. ഒരു വക്കീല്‍ എന്ന നിലയില്‍ കോടതിയുടെ മുന്നില്‍ വസ്തുത അംഗീകരിക്കപ്പെട്ടെന്നതില്‍ സന്തോഷമുണ്ടെന്നും വിശ്വന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
must appear before the Investigating Officer on every Monday and must not leave the district; PP Divya granted bail with conditions