(www.panoornews.in) പി പി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയ നടപടിയിൽ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്.
കേഡറെ കൊല്ലാൻ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്.ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും.
തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും. അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗമാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്താൻ തീരുമാനിച്ചത്. രാത്രി ഓൺലൈനായി ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നൽകുകയായിരുന്നു.
'PP is divine cadre, a mistake' ; CPM State Secretary MV Govindan said that the party leaders will still go to Divya and the party's action is not to kill but to correct.