---
title: "പാനൂർ സബ്ജില്ലാ കലോത്സവം ;   പാനൂർ കണ്ണംവെള്ളി എൽപി സ്കൂളിന് ഇരട്ടി മധുരം."
english_title: "Panur Subdistrict Arts Festival; Panur Kannamvelli LP School is twice as sweet."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247976/panur-subdistrict-arts-festival-panur-kannamvelli-lp-school-is-twice-as-sweet"
published_at: "2024-11-08T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dd1ed0feb8_Untitled-1_copy.jpg"
keywords: []
---

# പാനൂർ സബ്ജില്ലാ കലോത്സവം ;   പാനൂർ കണ്ണംവെള്ളി എൽപി സ്കൂളിന് ഇരട്ടി മധുരം.

> **Lead Summary:** *** പാനൂർ :***2024-25 വർഷത്തെ പാനൂർ ഉപജില്ലാ കലോത്സവത്തിൽ എൽ. പി ജനറൽ വിഭാഗത്തിലും എൽ.പി അറബിക് വിഭാഗത്തിലും ചാമ്പ്യൻഷിപ് നേടി കണ്ണംവെള്ളി എൽ.പി സ്കൂൾ. അറബിക്, ജനറൽ വിഭാഗങ്ങളിൽ മത്സരിച്ച പല ഇനങ്ങളിലും ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും ബാക്കി ഇനങ്ങളിൽ എ ഗ്രേഡും വിദ്യാലയം നേടി. ഇക്കഴിഞ്ഞ ഉപജില്ലാ ശാസ്ത്രോത്സവത്തിലും എൽപി വിഭാഗം ചാമ്പ്യൻഷിപ്പും, ഗണിത മേളയിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയം നേടിയിട്ടുണ്ട്.

## Article Content

*** പാനൂർ :***2024-25 വർഷത്തെ പാനൂർ ഉപജില്ലാ കലോത്സവത്തിൽ എൽ. പി ജനറൽ വിഭാഗത്തിലും എൽ.പി അറബിക് വിഭാഗത്തിലും ചാമ്പ്യൻഷിപ് നേടി കണ്ണംവെള്ളി എൽ.പി സ്കൂൾ. അറബിക്, ജനറൽ വിഭാഗങ്ങളിൽ മത്സരിച്ച പല ഇനങ്ങളിലും ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും ബാക്കി ഇനങ്ങളിൽ എ ഗ്രേഡും വിദ്യാലയം നേടി. ഇക്കഴിഞ്ഞ ഉപജില്ലാ ശാസ്ത്രോത്സവത്തിലും എൽപി വിഭാഗം ചാമ്പ്യൻഷിപ്പും, ഗണിത മേളയിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയം നേടിയിട്ടുണ്ട്.

ധാരാളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലങ്ങളടക്കം 68 വിദ്യാലയങ്ങളോട് പോരാടിയാണ് വളരെ കുറച്ച് കുട്ടികൾ മാത്രമുള്ള ഈ വിദ്യാലയം മികവാർന്ന ഈ നേട്ടങ്ങൾ കൈവരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247976/panur-subdistrict-arts-festival-panur-kannamvelli-lp-school-is-twice-as-sweet)