---
title: "മാഹിയിൽ ട്രെയിനില്‍ നിന്ന് വീണ് പേരാവൂർ സ്വദേശിയായ  യുവാവ് മരിച്ചു"
english_title: "A youth from Peravoor died after falling from a train in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247915/a-youth-from-peravoor-died-after-falling-from-a-train-in-mahi"
published_at: "2024-11-08T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d9e0f06bd5_download_(5).jpg"
keywords: []
---

# മാഹിയിൽ ട്രെയിനില്‍ നിന്ന് വീണ് പേരാവൂർ സ്വദേശിയായ  യുവാവ് മരിച്ചു

> **Lead Summary:** **മാഹി:** ട്രെയിനില്‍ നിന്ന് വീണു യുവാവ് മരിച്ചു . മാഹി റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം .

## Article Content

**മാഹി:** ട്രെയിനില്‍ നിന്ന് വീണു യുവാവ് മരിച്ചു . മാഹി റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം .

പേരാവൂർ തുണ്ടിയിൽ ഐക്കാട് ദീപു സുധാകരനാണ് (31) മരിച്ചത്. ബുധനാഴ്ച രാത്രി കണ്ണൂർ ഭാഗത്തേക്കു പോകുന്ന എറണാകുളം-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ നിന്നാണ് വീണത്.

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹം ചോമ്പാലപോലീസ് ഇൻക്വസ്റ്റ് നടത്തി. അച്ഛൻ: സുധാകരൻ. അമ്മ: ഷീല. സഹോദരി ദിവ്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247915/a-youth-from-peravoor-died-after-falling-from-a-train-in-mahi)