---
title: "മനേക്കരയിൽ വാഹനാപകടത്തിൽ പരുക്കേറ്റ തെരുവ് നായക്ക് രക്ഷകരായി എസ്.ഐ ഉൾപ്പടെയുള്ള  നാട്ടുകാരും ഒപ്പം വാർഡംഗവും."
english_title: "In Manekkara, local people including S.I. and the ward member rescued a stray dog ​​that was injured in a car accident."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247620/in-manekkara-local-people-including-si-and-the-ward-member-rescued-a-stray-dog-that-was-injured-in-a-car-accident"
published_at: "2024-11-06T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b775462fcc_Untitled-2_copy.jpg"
keywords: []
---

# മനേക്കരയിൽ വാഹനാപകടത്തിൽ പരുക്കേറ്റ തെരുവ് നായക്ക് രക്ഷകരായി എസ്.ഐ ഉൾപ്പടെയുള്ള  നാട്ടുകാരും ഒപ്പം വാർഡംഗവും.

> **Lead Summary:** **മനേക്കര: **ഇന്ന് രാവിലെ മനേക്കര റേഷൻ ഷാപ്പിന് സമീപം ലോറിയിടിച്ച് പരുക്കേറ്റ് അവശനിലയിലായതെരുവ് നായക്ക് രക്ഷകരായി നാട്ടുകാർ.

## Article Content

**മനേക്കര: **ഇന്ന് രാവിലെ മനേക്കര റേഷൻ ഷാപ്പിന് സമീപം ലോറിയിടിച്ച് പരുക്കേറ്റ് അവശനിലയിലായതെരുവ് നായക്ക് രക്ഷകരായി നാട്ടുകാർ.

പരുക്കേറ്റ് കാലൊടിഞ്ഞ നായയെ കണ്ണൂർ പള്ളിക്കുന്നിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയും ഒടിഞ്ഞകാൽ ഓപ്പറേഷൻചെയ്ത് നായയെ തിരികെ കൊണ്ടുവന്ന് ആൾതാമസമില്ലാത്ത വീട്ടിൽ കിടത്തി ചികിത്സിക്കുകയുമാണ് ഒരു പറ്റം മൃഗസ്നേഹികളായ നാട്ടുകാർ.

മാതൃകാപരമായ ഈ പ്രവൃത്തിക്ക് കതിരൂർ എസ്.ഐയും നാട്ടുകാരനുമായ ജീവാനന്ദ്, റസ്ക്യുവർ സിനീഷ്, ചിരുകണ്ടോത്ത് പ്രകാശൻ, വാർഡ് അംഗം പി. സന്തോഷ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247620/in-manekkara-local-people-including-si-and-the-ward-member-rescued-a-stray-dog-that-was-injured-in-a-car-accident)