‘പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും ദിവ്യയുടെ ഭര്‍ത്താവും അടുത്ത സുഹൃത്തുക്കള്‍’ ; ഗുരുതര ആരോപണങ്ങളുമായി കെ സുരേന്ദ്രന്‍

‘പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും ദിവ്യയുടെ ഭര്‍ത്താവും അടുത്ത സുഹൃത്തുക്കള്‍’ ; ഗുരുതര ആരോപണങ്ങളുമായി കെ സുരേന്ദ്രന്‍
Oct 15, 2024 04:27 PM | By Rajina Sandeep

തിരുവനന്തപുരം : (www.panoornews.in)കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്ന് പരാതി നല്‍കിയ വ്യക്തിയും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് എന്നാണ് സുരേന്ദ്രന്റെ ആരോപണം.

ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്.

നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. റോഡില്‍ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാല്‍ പെട്രോള്‍ പമ്പ് അനുവദിക്കാനാവില്ല. ട്രാന്‍സ്ഫര്‍ ആയി പോകുന്ന പോക്കില്‍ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്.

ക്ഷണിക്കാതെ യാത്രയയപ്പിനു വന്നതിനും പരാതിക്കും പിന്നില്‍ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു.

'The petrol pump applicant and Divya's husband are close friends'; K Surendran with serious allegations

Next TV

Related Stories
മനേക്കരയിൽ വാഹനാപകടത്തിൽ പരുക്കേറ്റ തെരുവ് നായക്ക് രക്ഷകരായി എസ്.ഐ ഉൾപ്പടെയുള്ള  നാട്ടുകാരും ഒപ്പം വാർഡംഗവും.

Nov 6, 2024 07:33 PM

മനേക്കരയിൽ വാഹനാപകടത്തിൽ പരുക്കേറ്റ തെരുവ് നായക്ക് രക്ഷകരായി എസ്.ഐ ഉൾപ്പടെയുള്ള നാട്ടുകാരും ഒപ്പം വാർഡംഗവും.

മനേക്കരയിൽ വാഹനാപകടത്തിൽ പരുക്കേറ്റ തെരുവ് നായക്ക് രക്ഷകരായി എസ്.ഐ ഉൾപ്പടെയുള്ള നാട്ടുകാരും ഒപ്പം...

Read More >>
ബസ് ജീവനക്കാരനെ ബസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Nov 6, 2024 07:04 PM

ബസ് ജീവനക്കാരനെ ബസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ബസ് ജീവനക്കാരനെ ബസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ...

Read More >>
കണ്ണൂരിൽ  ഇരുചക്ര വാഹനത്തിന് പിന്നിൽ ബസിടിച്ചു ;  രണ്ടുപേർക്ക് പരിക്ക്

Nov 6, 2024 02:47 PM

കണ്ണൂരിൽ ഇരുചക്ര വാഹനത്തിന് പിന്നിൽ ബസിടിച്ചു ; രണ്ടുപേർക്ക് പരിക്ക്

കണ്ണൂരിൽ ഇരുചക്ര വാഹനത്തിന് പിന്നിൽ ബസിടിച്ചു ; രണ്ടുപേർക്ക്...

Read More >>
ലൈംഗികാരോപണ കേസ് ; നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

Nov 6, 2024 02:20 PM

ലൈംഗികാരോപണ കേസ് ; നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന്...

Read More >>
Top Stories

News Roundup