പാനൂർ:(www.panoornews.in) പാനൂരിലെ കാർ കവർച്ചാക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. അറസ്റ്റിലായവർ തെറ്റിദ്ധാരണയുടെ പുറത്താണ് കേസിലുൾപ്പെട്ടതെന്ന് കാർ ഉടമ മിഥിലാജ് പറഞ്ഞു.
കേടായി വഴിയരികിൽ നിർത്തിയിട്ട കാർ എടുത്തു കൊണ്ടുവരാനാണ് അറസ്റ്റിലായവർക്ക് ലഭിച്ച നിർദ്ദേശമത്രെ. സാമ്പത്തിക പ്രശ്നങ്ങൾ നേരത്തെ പരിഹരിച്ചതാണെന്നും, കാർ വിട്ടുകിട്ടാൻ സമീപിക്കുമെന്നും മിഥിലാജ് പറഞ്ഞു.
കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ ഫ്രൂട്സ് കടക്ക് സമീപത്തായി നിർത്തിയിട്ട KL 58 AG 7707 നമ്പർ സ്വിഫ്റ്റ് കാറാണ് ചൊവ്വാഴ്ച പുലർച്ചെ കാണാതായത്.
പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിക്കു പിന്നാലെ ജിപിഎസ് സംവിധാനത്തിൻ്റെ സഹായത്തോടെ പൊലീസ് ചാവക്കാടുവച്ച് കാർ പിടികൂടുകയും, കാറിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശികളായ ഇസ്മയിൽ, ഷാഹിദ്, കണ്ണൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പാനൂർ പ്രിൻസിപ്പൽ എസ്.ഐ പി.ജി രാംജിത്ത്, എസ്ഐ രാജീവൻ ഒതയോത്ത്, സീനിയർ സി.പി.ഒ ശ്രീജിത്ത് കോടിയേരി, സി പി ഒ കെ.വിപിൻ, സജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Owner Mithilaj claims car theft in Panur was due to misunderstanding; Bail for the accused.