പാനൂർ :(www.panoornews.in) കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ്റെ സംയോജിത ആശയ വിനിമയ പരിപാടിക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ആശയ വിനിമയ പരിപാടി ശനിയാഴ്ച സമാപിക്കും.
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വൈസ് പ്രസിഡൻറ് ടി.ടി.റംല ഉദ്ഘാടനം ചെയ്തു. മണ്ണും ജലവും വായു വും ശുചിത്വമുള്ള താകുമ്പോഴാണ് ഗാന്ധിജിയുടെ ശുചിത്വ സങ്കല്പം യാഥാർത്ഥ്യമാ വുക എന്ന് അവർ പറഞ്ഞു. പാനൂർ ബ്ലോക്ക് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.പ്രസീത അധ്യക്ഷത വഹിച്ചു.
രാജ്യത്ത് പുതിയതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയിൽ സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നിയമ പരിരക്ഷ സംബന്ധിച്ച് അഡ്വ. ജ്യോതി ജഗദീഷ് ക്ലാസെടുത്തു. ശുചിത്വ പക്ഷാചരണ ത്തിൻ്റെ ഭാഗമായി ശുചിത്വം സേവനം എന്ന വിഷയത്തിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ വി.സുരേഷ് കുമാർ ക്ലാസെടുത്തു. കാർഗിൽ വിജയത്തിൻ്റെ രജത ജൂബിലിയോ ടനുബന്ധിച്ച് വിപുലമായ ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്.
പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി പോഷക മൂല്യമേറിയ ഭക്ഷണങ്ങളുടെ പാചക മത്സരം സംഘടിപ്പിച്ചു.
ഹോമിയോ വകുപ്പിൻ്റെ മെഡിക്കൽ ക്യാമ്പ്, ഇന്ത്യ പോസ്റ്റിൻ്റെ ആധാർ തിരുത്തൽ സേവനം, പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്തൽ, ശുചിത്വ മിഷൻ പ്രദർശനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ സി ബി സി കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ.മാത്യു, ടെക്നിക്കൽ അസിസ്റ്റൻറ് കെ.എസ് ബാബു രാജൻ, പാനൂർ ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസർ ടി.ഡി.തോമസ്, ശിശു വികസന പദ്ധതി ഓഫീസർ പി.വി ആശലത എന്നിവർ സംസാരിച്ചു. പ്രദർശനം ശനിയാഴ്ച സമാപിക്കും.
An integrated communication program of the Central Bureau of Communication at Kannur under the Union Ministry of Information, Distribution and Broadcasting has started in Pannur Block Panchayat.