---
title: "മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ, ഒടുവിൽ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്  കണ്ണൂരിൽ  പിടിയിൽ "
english_title: "After months of surveillance by the excise team, the youth was finally caught with ganja and drugs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238407/after-months-of-surveillance-by-the-excise-team-the-youth-was-finally-caught-with-ganja-and-drugs"
published_at: "2024-09-27T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f64b190e911_66f6304c486f0_news-card.jpg"
keywords: []
---

# മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ, ഒടുവിൽ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്  കണ്ണൂരിൽ  പിടിയിൽ 

> **Lead Summary:** **കണ്ണൂർ: 2**024 സെപ്തബർ 26 ന് പുലർച്ചെ പൂതപാറ മയിലാടാത്തടം എന്ന സ്ഥലത്തുവച്ചു വാടക ക്വാർട്ടേഴ്‌സ് കേന്ദ്രികരിച്ചു അനധികൃത ലഹരിമരുന്ന് വില്പന നടത്തി വരുകയായിരുന്ന 'ഫാസില ' നിവാസിൽ ഫഹദ്. കെ എന്നയാളെ 5.242 ഗ്രാം മെതാംഫിറ്റാമിൻ, 10 ഗ്രാം കഞ്ചാവ് എന്നിവയുമായി KL 13 S 1600 നമ്പർ ഇന്നോവ കാറിൽ ക്വർട്ടേഴ്സിനു മുൻവശംവെച്ച് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു.

## Article Content

**കണ്ണൂർ: 2**024 സെപ്തബർ 26 ന് പുലർച്ചെ പൂതപാറ മയിലാടാത്തടം എന്ന സ്ഥലത്തുവച്ചു വാടക ക്വാർട്ടേഴ്‌സ് കേന്ദ്രികരിച്ചു അനധികൃത ലഹരിമരുന്ന് വില്പന നടത്തി വരുകയായിരുന്ന 'ഫാസില ' നിവാസിൽ ഫഹദ്. കെ എന്നയാളെ 5.242 ഗ്രാം മെതാംഫിറ്റാമിൻ, 10 ഗ്രാം കഞ്ചാവ് എന്നിവയുമായി KL 13 S 1600 നമ്പർ ഇന്നോവ കാറിൽ ക്വർട്ടേഴ്സിനു മുൻവശംവെച്ച് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു.

സി യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. NDPS കേസ് എടുത്തു. ഇയാൾ മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(gr) ഷിബു. കെ. സി, പ്രിവന്റീവ് ഓഫീസർ (gr) ഖാലിദ്. ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗണേഷ് ബാബു. പി. വി (കമ്മീഷണർ സ്‌ക്വാഡ് അംഗം), ശരത്. പി ടി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സീമ. പി എന്നിവർ ഉണ്ടായിരുന്നു. തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238407/after-months-of-surveillance-by-the-excise-team-the-youth-was-finally-caught-with-ganja-and-drugs)