---
title: "ചമ്പാട് കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും തകർത്തു ; വൻ അപകടം വഴിമാറിയത് തലനാരിഴക്ക്"
english_title: "Champat car went out of control and destroyed the boat booth and electric post; The big accident took a turn for the worse"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236647/champat-car-went-out-of-control-and-destroyed-the-boat-booth-and-electric-post-the-big-accident-took-a-turn-for-the-worse"
published_at: "2024-09-19T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec3867b326c_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും തകർത്തു ; വൻ അപകടം വഴിമാറിയത് തലനാരിഴക്ക്

> **Lead Summary:** ** ചമ്പാട്:** ചമ്പാട് കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും തകർത്തു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമാണ് അപകടം നടന്നത്. മാക്കൂൽ പീടികയിലേക്ക് വരികയായിരുന്ന KL 58 AJ 0435 നെക്സോ ബെലേനൊ കാർ ആണ് അപകടത്തിൽ പെട്ടത്.

## Article Content

** ചമ്പാട്:** ചമ്പാട് കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും തകർത്തു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമാണ് അപകടം നടന്നത്. മാക്കൂൽ പീടികയിലേക്ക് വരികയായിരുന്ന KL 58 AJ 0435 നെക്സോ ബെലേനൊ കാർ ആണ് അപകടത്തിൽ പെട്ടത്.

കാർ ഓടിച്ചിരുന്ന യുവതിക്കും, കുട്ടിക്കും പരിക്കേറ്റു. മുന്നിലെ കുട്ടി ഓടിക്കൊണ്ടിരിക്കെ സ്റ്റിയറിംഗിൽ പിടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നത്രെ.

ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞു. ബോട്ടിൽ ബൂത്തിനും സാരമായ കേടുപാടുണ്ടായി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236647/champat-car-went-out-of-control-and-destroyed-the-boat-booth-and-electric-post-the-big-accident-took-a-turn-for-the-worse)