---
title: "തിളച്ച വെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന  4 വയസ്സുകാരി മരിച്ചു ; കണ്ണീരോർമ്മയായി പാനൂരിനടുത്ത് തൂവ്വക്കുന്നിലെ  സൈഫ മോൾ."
english_title: "A 4-year-old girl who was being treated for burns after boiling water fell on her body died; Saifa Mall in Tuvvakunn near Panur as tears."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236274/a-4-year-old-girl-who-was-being-treated-for-burns-after-boiling-water-fell-on-her-body-died-saifa-mall-in-tuvvakunn-near-panur-as-tears"
published_at: "2024-09-17T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9b4361e412_Untitled-1_copy.jpg"
keywords: []
---

# തിളച്ച വെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന  4 വയസ്സുകാരി മരിച്ചു ; കണ്ണീരോർമ്മയായി പാനൂരിനടുത്ത് തൂവ്വക്കുന്നിലെ  സൈഫ മോൾ.

> **Lead Summary:** **പാനൂർ :** തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന 4 വയസ്സുകാരി മരിച്ചു.

## Article Content

**പാനൂർ :** തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന 4 വയസ്സുകാരി മരിച്ചു.

പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടത്.

പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങൾ പീടിക സഹ്റ പബ്ലിക്ക് സ്കൂൾ എൽകെജി വിദ്യാർത്ഥിനിയാണ് കൊച്ചു സൈഫ.

സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവരാണ് സഹോദരങ്ങൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236274/a-4-year-old-girl-who-was-being-treated-for-burns-after-boiling-water-fell-on-her-body-died-saifa-mall-in-tuvvakunn-near-panur-as-tears)