കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ
Sep 15, 2024 02:21 PM | By Rajina Sandeep

പേരാമ്പ്ര അഞ്ചാം പീടികയിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ. അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണൻ്റെ മകൾ ഗ്രീഷ്മ (36) യും മൂന്നു മാസം പ്രായമുള്ള പെൺ കുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടത്.

വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര ഫയർഫോഴ്സും ഇരുവരെയും പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നു എന്ന് കരുതുന്നു. വിവാഹ കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോവാനൊരുങ്ങവെയാണ് സംഭവം. കുഞ്ഞിനെ നാട്ടുകാരാണ് പുറത്തെടുത്തത് ഗ്രീഷ്മയെ പേരാമ്പ്രയിൽ നിന്നെത്തിയ അനിരക്ഷാസേനയാണ് പുറത്തെടുത്തത്.

ഇരുവരെയും മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കൊയിലാണ്ടി ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു മൃതദേഹം മേൽ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മുചുകുന്ന് മനോളി ലിനീഷാണ് ഗ്രീഷ്മയുടെ ഭർത്താവ്

A mother and child fell into a well and died in Perampra, Kozhikode

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories