---
title: "ഉത്രാടദിനത്തിൽ  50 ഓളം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും  ഓണകിറ്റും ഓണപുടവയും നൽകി കൊമ്മൽ വയൽ നവോദയ ചാരിറ്റബിൾ ട്രസ്റ്റ്‌ "
english_title: "Kommal Wayal Navodaya Charitable Trust provided financial assistance, Onakit and Onapadava to around 50 families on Utrata Day."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235644/kommal-wayal-navodaya-charitable-trust-provided-financial-assistance-onakit-and-onapadava-to-around-50-families-on-utrata-day"
published_at: "2024-09-14T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5b3298ade2_Untitled-2_copy.jpg"
keywords: []
---

# ഉത്രാടദിനത്തിൽ  50 ഓളം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും  ഓണകിറ്റും ഓണപുടവയും നൽകി കൊമ്മൽ വയൽ നവോദയ ചാരിറ്റബിൾ ട്രസ്റ്റ്‌ 

> **Lead Summary:** സൂം ഇലക്ട്രിക്കൽസ് തിരുവനന്തപുരത്തിന്റെ സഹകരണത്തോടെ നിർധനരായ 50 ഓളം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ഓണ പുടവയും, ഓണ കിറ്റും നൽകി.

## Article Content

സൂം ഇലക്ട്രിക്കൽസ് തിരുവനന്തപുരത്തിന്റെ സഹകരണത്തോടെ നിർധനരായ 50 ഓളം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ഓണ പുടവയും, ഓണ കിറ്റും നൽകി.

സൂം ഇലക്ട്രിക്കൽ പാർട്ണർമാരായ പ്രകാശ് മംഗലത്ത്, ജോഷ് പുത്തലത് എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ അംഗങ്ങൾ എല്ലാ വീടുകളും സന്ദർശിച്ചു സഹായം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235644/kommal-wayal-navodaya-charitable-trust-provided-financial-assistance-onakit-and-onapadava-to-around-50-families-on-utrata-day)