---
title: "വളയത്ത് എംഡിഎംഎയുമായി ചെറ്റക്കണ്ടി സ്വദേശി  പിടിയിൽ"
english_title: "Chettakandi native arrested with MDMA in ring"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234567/chettakandi-native-arrested-with-mdma-in-ring"
published_at: "2024-09-10T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfeb4cb7d64_Untitled-3_copy.jpg"
keywords: []
---

# വളയത്ത് എംഡിഎംഎയുമായി ചെറ്റക്കണ്ടി സ്വദേശി  പിടിയിൽ

> **Lead Summary:** ** പാനൂർ : **വളയത്ത് എംഡിഎംഎയുമായി ചെറ്റക്കണ്ടി സ്വദേശി പിടിയിൽ ചെറ്റക്കണ്ടി സ്വദേശി അർജുനാണ് പിടിയിലായത്.

## Article Content

** പാനൂർ : **വളയത്ത് എംഡിഎംഎയുമായി ചെറ്റക്കണ്ടി സ്വദേശി പിടിയിൽ ചെറ്റക്കണ്ടി സ്വദേശി അർജുനാണ് പിടിയിലായത്.

ഇയാളിൽ നിന്ന് നാല് ഗ്രാം എം ഡി എം എ പോലീസ് കണ്ടെത്തി. ചെറ്റക്കണ്ടി പാലത്തിന് സമീപം വളയം പോലിസ് ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

ഇയാൾ എം ഡി എം എ വില്പന നടത്താൻ കൊണ്ടുപോകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പ്രതി സഞ്ചരിച്ച സ്‌കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും.

മയക്കുമരുന്ന് കടത്ത് വർധിക്കുന്ന സാഹചര്യങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234567/chettakandi-native-arrested-with-mdma-in-ring)