---
title: "വയനാടിന് സാന്ത്വനമേകാൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ പാനൂർ ഏരിയയിലെ ഓട്ടോ ഡ്രൈവർമാർ കണ്ടെത്തിയത് മൂന്ന് ലക്ഷത്തിലധികം രൂപ ;  സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഏറ്റുവാങ്ങി"
english_title: "To comfort Wayanad, under the leadership of CITU, the auto drivers of Panur area found more than three lakh rupees;Speaker Adv. A. N. Shamseer received"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231228/to-comfort-wayanad-under-the-leadership-of-citu-the-auto-drivers-of-panur-area-found-more-than-three-lakh-rupeesspeaker-adv-a-n-shamseer-received"
published_at: "2024-08-26T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc29a2a5f5e_brrrrrr.jpg"
keywords: []
---

# വയനാടിന് സാന്ത്വനമേകാൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ പാനൂർ ഏരിയയിലെ ഓട്ടോ ഡ്രൈവർമാർ കണ്ടെത്തിയത് മൂന്ന് ലക്ഷത്തിലധികം രൂപ ;  സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഏറ്റുവാങ്ങി

> **Lead Summary:** **പാനൂർ: **വയനാട് ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസഹായം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഏറ്റുവാങ്ങി.

## Article Content

**പാനൂർ: **വയനാട് ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസഹായം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഏറ്റുവാങ്ങി.

ഓട്ടോ തൊഴിലാളി യൂനിയൻ (സി ഐ ടി യു ) പാനൂർ ഏരിയയിലെ 27 ഡിവിഷനുകളിലെ 513 ഓട്ടോറിക്ഷകൾ ഒരു ദിവസം ഓടിക്കിട്ടിയ 3,02,030 രൂപയാണ് ചൊക്ലി മൊയാരത്ത് ശങ്കരൻ സ്മാരക മന്ദിരം ഹാളിൽ നടന്ന പരിപാടിയിൽ സ്പീക്കർക്ക് കൈമാറിയത്.

സി. ഐ.ടി.യു. ഓട്ടോ തൊഴിലാളി യൂനിയൻ പാനൂർ ഏരിയ പ്രസിഡന്റ് വി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ പ്രസിഡന്റ് കെ.കെ സുധീർ കുമാർ, സെക്രട്ടറി കെ. സുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂനിയൻ പാനൂർ ഏരിയ കമ്മിറ്റി ചൊക്ലി ടൗണിൽ ചായ വിറ്റ് കിട്ടിയ 10, 000 രൂപയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഏറ്റു വാങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231228/to-comfort-wayanad-under-the-leadership-of-citu-the-auto-drivers-of-panur-area-found-more-than-three-lakh-rupeesspeaker-adv-a-n-shamseer-received)