(www.panoornews.in) ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.



ഭാരത് ബന്ദിന് മുന്നോടിയായി സോഷ്യൽ മീഡിയയിലും വലിയ പ്രചരണം നടക്കുന്നുണ്ട്. ഇതിനോടകം പതിനായിരത്തിലേറെ പോസ്റ്റുകൾ ഈ ഹാഷ് ടാഗിന് കീഴിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം. ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുമുണ്ട്.
Bharat bandh tomorrow
