---
title: "വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ  കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും"
english_title: "College teacher sentenced to 20 years in prison and fined Rs 1.34 lakh in case registered by Pinarayi police for molestation on promise of marriage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/286251/college-teacher-sentenced-to-20-years-in-prison-and-fined-rs-134-lakh-in-case-registered-by-pinarayi-police-for-molestation-on-promise-of-marriage"
published_at: "2025-04-27T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680e2d55cc5a1_download_(1).jpg"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ  കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

> **Lead Summary:** വിവാഹ വാഗ്‌ദാനം നൽകി യുവതിയെ വലയിലാക്കി പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കോളേജ് അധ്യാപകനെ 20 വർഷം തടവിനും, ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കോഴിക്കോട് വടകര പുതു പ്പണം കുറ്റിപുണത്തിൽ മിഥുനിനെ ആണ് മട്ടന്നൂർ അതിവേഗ പ്രത്യേക കോടതി ജഡ്‌ജ് അനീറ്റ് ജോസഫ് ശിക്ഷിച്ചത്.

## Article Content

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ വലയിലാക്കി പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കോളേജ് അധ്യാപകനെ 20 വർഷം തടവിനും, ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കോഴിക്കോട് വടകര പുതു പ്പണം കുറ്റിപുണത്തിൽ മിഥുനിനെ ആണ് മട്ടന്നൂർ അതിവേഗ പ്രത്യേക കോടതി ജഡ്‌ജ് അനീറ്റ് ജോസഫ് ശിക്ഷിച്ചത്.

2020ൽ പിണറായി പോലീസാണ് കേസെടുത്തത്. പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ 35കാരിയായിരുന്നു പരാതിക്കാരി. തീവണ്ടിയിൽ വെച്ചാണ് യുവതിയും മലപ്പുറത്തെ സ്വാശ്രയ കോളേജ് അധ്യാപകനായ മിഥുനും പരിചയപ്പെട്ടത്. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയം ദൃഢമാക്കി. യുവതിയെ വിവാഹം ചെയ്യാമെന്ന് മിഥുൻ ഉറപ്പു നൽകിയത്രെ. അതിനിടയിൽ യുവതിയുടെ പിതാവ് രോഗം ബാധിച്ച് പരിയാരം മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. ഈ വിവരമറിഞ്ഞ് പിതാവിൻ്റെ കാര്യം താൻ നോക്കിക്കൊള്ളാമെന്നു പറഞ്ഞ് മിഥുൻ സ്ഥലത്തെത്തിയത്രെ. പിതാവിനെ നോക്കാൻ അമ്മ ആശുപത്രിയിലായ ഒരു ദിവസം വീട്ടിലെത്തി മിഥുൻ പീഡിപ്പിച്ചുവത്രെ. പിന്നീട് പുതുപ്പണത്തും മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിലും കൊണ്ടു പോയി പീഡനം തുടർന്നു.

എന്നാൽ വിവാഹത്തെ വീട്ടുകാർ എതിർത്ത തോടെ മിഥുൻ ബന്ധത്തിൽ നിന്ന് പിൻമാറി. പിന്നീട് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതോടെയാണ് യുവതി പരാതി നൽകിയത്. അന്ന് പിണറായി എസ്.ഐയായിരുന്ന ഇപ്പോഴത്തെ കണ്ണവം സി.ഐ: കെ.വി ഉമേശനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി ഷിജ ഹാജരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/286251/college-teacher-sentenced-to-20-years-in-prison-and-fined-rs-134-lakh-in-case-registered-by-pinarayi-police-for-molestation-on-promise-of-marriage)