അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി
Apr 27, 2025 05:22 PM | By Rajina Sandeep

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന സംശയത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

സുരേഷും ഭാര്യയും കാറില്‍ സഞ്ചരിക്കവെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പോലിസ് പറയുന്നത്. രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സുരേഷും അപകടത്തില്‍പ്പെട്ട സ്ത്രീയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലിസിനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാകൂ

Husband drowns after abandoning injured wife in car accident

Next TV

Related Stories
വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

Apr 27, 2025 07:15 PM

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച...

Read More >>
ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

Apr 27, 2025 07:00 PM

ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച്...

Read More >>
വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ  കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

Apr 27, 2025 06:42 PM

വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം...

Read More >>
വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

Apr 27, 2025 01:25 PM

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന്...

Read More >>
കോഴിക്കോട് 20 വയസുകാരനെ  യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ;  മൂന്ന് പേർ കസ്റ്റഡിയിൽ

Apr 27, 2025 10:47 AM

കോഴിക്കോട് 20 വയസുകാരനെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് 20 വയസുകാരനെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ; മൂന്ന് പേർ...

Read More >>
Top Stories

Entertainment News