കാപ്പ പ്രതി പിടിയിൽ; ചെറ്റക്കണ്ടിക്കടുത്ത് മയക്കുമരുന്ന് വിതരണത്തിന് എത്തിയ പാറക്കടവ് സ്വദേശി യുവാവ് അറസ്‌റ്റിൽ

കാപ്പ പ്രതി പിടിയിൽ; ചെറ്റക്കണ്ടിക്കടുത്ത് മയക്കുമരുന്ന് വിതരണത്തിന് എത്തിയ പാറക്കടവ് സ്വദേശി യുവാവ് അറസ്‌റ്റിൽ
Aug 10, 2024 08:53 PM | By Rajina Sandeep

പാനൂർ: (www.panoornews.in)കണ്ണൂർ - കോഴിക്കോട് ജില്ലകളിൽ മാരകമായ രാസ മയക്കുമരുന്ന് വിദ്യർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്ന സംഘത്തിലെ കുപ്രസിദ്ധ പ്രതി പിടിയിൽ.

കാപ്പ കേസ് ചുമത്തി നാട് കടത്തിയ പാറക്കടവ് ചെക്ക്യാട് സ്വദേശി ചേണി ക്കണ്ടിയിൽ നംഷിദ് (37) നെയാണ് പോലീസ് അറസ്റ് ചെയ്തത്.

ഇന്ന് വൈകിട്ട് പാറക്കടവ് ടൗണിനടുത്ത് വച്ചാണ് മയക്കുമരുന്നുമായി കാറിൽ എത്തിയ നംഷിദിനെ പോലീസ് വാഹന പരിശോധനയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 20.6 ഗ്രാം എംഡിഎംഎ പിടികൂടി. കണ്ണൂർ ജില്ലയിലെ ചെറ്റക്കണ്ടി ഭാഗത്ത് നിന്നാണ് കാറോടിച്ച് ഇയാൾ കോഴിക്കോട് ജില്ലയിലെ പറക്കടവിലേക്ക് എത്തിച്ചേർന്നത്.

കോഴിക്കോട് എസ്പിയുടെ കീഴിലുള്ള ആന്റി നാർക്കോട്ടിക്സ് ടീമായ ഡാൻസാസ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മയക്കുമരുന്നുമായി വന്ന കാർ പരിശോധിച്ചത്.

വളയം എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മയക്കു മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് നിരവധി കേസിലെ പ്രതിയാണ് ഇയാൾ.

ഇതിനെത്തുടർന്നാണ് നംഷിദിനെ കാപ്പ വകുപ്പ് ചുമത്തി കോഴിക്കോട് ജില്ലയിൽ നിന്നും നാടുകടത്തിയത്.

Kappa arrested;A young man from Parakkadav who came to distribute drugs near Chettakandi was arrested

Next TV

Related Stories
ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

Jun 22, 2025 10:19 AM

ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട്...

Read More >>
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

Jun 21, 2025 08:24 PM

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ...

Read More >>
ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

Jun 21, 2025 07:58 PM

ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്...

Read More >>
ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ  സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

Jun 21, 2025 07:52 PM

ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം...

Read More >>
പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ;  യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

Jun 21, 2025 03:33 PM

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്...

Read More >>
Top Stories

https://panoor.truevisionnews.com/ -