(www.panoornews.in) തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില് പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.
നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്.
ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന ജോയിയെ ഒടുവിൽ പൊലീസ് ജീപ്പിലാണ് ആശുപത്രിലെത്തിക്കുകയായിരുന്നു. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
Suspect in stabbing murder case dies;He was released from prison two days ago