(www.thalasserynews.in) കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദൻ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രളയത്തെ തുടർന്ന് 2018 ആഗസ്ത് 30ന് അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായ മന്ത്രിസഭയുടെ കാലത്താണ് വി.എസിന്റെ പ്രസംഗം എന്നതും ശ്രദ്ധേയമാണ്. നമുക്ക് പരിചയമില്ലാത്ത പ്രളയദുരന്തത്തെ കേരള ജനത ഒറ്റ മനസായി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി യാണ് പ്രസംഗം തുടങ്ങുന്നത്.
തുടർന്ന് ശ്രദ്ധപതിപ്പിക്കേണ്ട രണ്ടു കാര്യങ്ങളിൽ ആദ്യത്തേത് ദുരിതാശ്വാസ പ്രവർത്തനവും രണ്ടാമത്തേത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻ കരുതലുമാണെന്ന് വ്യക്തമാക്കിയാണ് അദേഹം പ്രസക്തമായ കാര്യങ്ങൾ നിരത്തിയത്. “കേരളം നേരിട്ട പ്രളയത്തിന് കാരണം കനത്ത മഴ തന്നെയാണ്. പക്ഷെ, ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുൾപൊട്ടലുമാണെന്നത് തർക്കമില്ലാത്ത സംഗതിയാണ്.
ആ കുന്നിടിച്ചിലുകൾക്ക് ആക്കംകൂട്ടിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളാണ്. സ്വയം വിമർശന പരമായി പറഞ്ഞാൽ, നമ്മുടെ നയരൂപീകരണത്തിലാണ് പിഴവ് സംഭവിച്ചത്.
സർ, ഇത് എന്റെ ഒരു പുതിയ വെളിപ്പെടുത്തലല്ല. എത്രയോ കാലമായി ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാം കേട്ടുവരു ന്നതാണ്. പക്ഷെ, നിരവധി സങ്കുചിത താൽപ്പര്യങ്ങളുടെ സമ്മർദത്തിൽ എല്ലാം നാം അവഗണിച്ചുവരികയായിരുന്നു.
ഇപ്പോൾ നമ്മുടെ ശ്രദ്ധ ഒരു പുതിയ കേരളത്തിൻ്റെ നിർമ്മാണത്തിലാണ്. വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുത്. കുന്നിടിച്ചും, വനം കയ്യേറിയും, വയൽ നികത്തിയും, തടയണകൾ കെട്ടിയും നടക്കുന്ന അനധികൃതമോ, അശാസ്ത്രീയമോ ആയ നിർമ്മാണങ്ങളും മറ്റു പ്രവർത്തന ങ്ങളും ഇനിയും കണ്ടില്ലെന്ന് നടി ക്കാനാവില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തിൽ കാണിക്കുന്ന ശുഷ്ക്കാന്തി, ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിലും നാം കാണിക്കേണ്ടതുണ്ട്.
വികസനമെന്ന ലേബലിൽ അനിയന്ത്രിത മായി പ്രകൃതിയിൽ നടക്കുന്ന ഇടപെടലുകൾക്ക് നിയന്ത്രണം വന്നേ തീരൂ. കുന്നിടിച്ചലിനും ഉരുൾപൊട്ടലിനും കാരണമാവുന്ന അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കണം. പരിസ്ഥിതി ലോല പ്രദേശം എന്നതിന്റെ അർത്ഥം പ്രകൃതി തന്നെ പഠിപ്പിക്കാൻ ഇനിയും ഇടവരുത്തരുത്.
തുടങ്ങിയ കാര്യങ്ങളാണ് വി.എസ് പ്രസംഗത്തിൽ ഊന്നിയത്. മാധവ് ഗാഡ്ഗിൽ നടത്തിയ പ്രവചനങ്ങൾ ഇപ്പോൾ തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ വി.എസ് നടത്തിയ പ്രസംഗത്തിനും പ്രസക്തി ഏറെയാണ്.
Don't invite a natural disaster by pretending you haven't seen the construction work that is being done on the hill and filling the field;The speech of former Chief Minister V.S