---
title: "മാഹിയിലെ നടുറോഡിൽ  മദ്യപിച്ച് മധ്യവയസ്കന്‍റെ വിള‍യാട്ടം"
english_title: "Drunken middle-aged man hawking in the middle of the road in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234364/drunken-middle-aged-man-hawking-in-the-middle-of-the-road-in-mahi"
published_at: "2024-09-09T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deaf2323976_66deae4f06c37_vatakara.jpg"
keywords: []
---

# മാഹിയിലെ നടുറോഡിൽ  മദ്യപിച്ച് മധ്യവയസ്കന്‍റെ വിള‍യാട്ടം

> **Lead Summary:** **മാഹി:** മാഹിയിലെ നടുറോഡിൽ മദ്യപിച്ച് മധ്യവയസ്കന്‍റെ വിള‍യാട്ടം. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. മാഹിപാലത്തിന് നടുവിൽ റോഡിൽ ബസിന് കുറുകെ കിടന്നായിരുന്നു ഇയാളുടെ പരാക്രമം.

## Article Content

**മാഹി:** മാഹിയിലെ നടുറോഡിൽ മദ്യപിച്ച് മധ്യവയസ്കന്‍റെ വിള‍യാട്ടം. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. മാഹിപാലത്തിന് നടുവിൽ റോഡിൽ ബസിന് കുറുകെ കിടന്നായിരുന്നു ഇയാളുടെ പരാക്രമം.

പിടിച്ചു മാറ്റി റോഡരികിലേക്ക് കിടത്താൻ പോയവർക്ക് ഇയാളുടെ തെറിയഭിഷേകമായിരുന്നു. മാറ്റി റോഡരികിലേക്ക് കിടത്തിയെങ്കിലും വീണ്ടും നടുറോഡിൽ വന്നു കിടന്നു.

ഇതോടെ പാലത്തിൽ ഗതാഗതക്കുരുക്കായി. മാഹിയിൽ മദ്യഷാപ്പുകൾ തുറക്കുന്നത് രാവിലെ ഒമ്പതിനാണെങ്കിലും 'സ്ഥിരം കസ്റ്റമർ'ക്ക് മദ്യം കരിഞ്ചന്തയിൽ സുലഭമായി ലഭിക്കുന്നണ്ടത്രെ.

രാവിലെ പിൻവാതിലിൽ കൂടി മദ്യ വിൽപന നടത്തുന്ന മദ്യക്കടകളുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234364/drunken-middle-aged-man-hawking-in-the-middle-of-the-road-in-mahi)