---
title: "ചൊക്ലിയിലെ ആധാരം  എഴുത്തുകാരൻ രാംദാസിന്റെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു"
english_title: "The Aadhaar in Chokli distributed the family relief fund of writer Ramdas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234439/the-aadhaar-in-chokli-distributed-the-family-relief-fund-of-writer-ramdas"
published_at: "2024-09-09T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66defcf6c73dd_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിലെ ആധാരം  എഴുത്തുകാരൻ രാംദാസിന്റെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു

> **Lead Summary:** **ചൊക്ലി: **ചൊക്ലിയിലെ ആധാരം എഴുത്തുകാരൻ രാംദാസിന്റെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ പ്രസി. എംവി രമേശ് ഫണ്ട് വിതരണം ചെയ്തു.

## Article Content

**ചൊക്ലി: **ചൊക്ലിയിലെ ആധാരം എഴുത്തുകാരൻ രാംദാസിന്റെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ പ്രസി. എംവി രമേശ് ഫണ്ട് വിതരണം ചെയ്തു.

കമ്മിറ്റി അംഗം പാനിശ്ശേരി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാംദാസിന്റെ ഭാര്യ സുഗത, മകൻ ദിൽജിത്ത് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

സംസ്ഥാന സെക്രട്ടറി എ. ലക്ഷ്മി, സംസ്ഥാന കമ്മിറ്റി അംഗം സജീവൻ യദുകുലം, ജില്ലാ സെക്രട്ടറി പി എസ് സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. രജീഷ് ദാമോദരൻ സ്വാഗതവും ടി രാജാറാം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234439/the-aadhaar-in-chokli-distributed-the-family-relief-fund-of-writer-ramdas)