---
title: "കതിരൂർ മേഖലയിൽ ഭീതി വിതച്ച്  കുറുക്കൻ്റെ വിളയാട്ടം ; വയോധികൻ ഉൾപെടെ 4 പേർക്കും,  ഏതാനും വളർത്തു നായകൾക്കും പരിക്ക് "
english_title: "In Katirur region, the fear of the jackals; 4 persons including an elderly person and some pet dogs were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234379/in-katirur-region-the-fear-of-the-jackals-4-persons-including-an-elderly-person-and-some-pet-dogs-were-injured"
published_at: "2024-09-09T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deba07ab6aa_images.jpg"
keywords: []
---

# കതിരൂർ മേഖലയിൽ ഭീതി വിതച്ച്  കുറുക്കൻ്റെ വിളയാട്ടം ; വയോധികൻ ഉൾപെടെ 4 പേർക്കും,  ഏതാനും വളർത്തു നായകൾക്കും പരിക്ക് 

> **Lead Summary:** **കതിരൂർ: **തെരുവ് പട്ടി അക്രമണ ഭീതിക്ക് പുറമെ കതിരൂർ, കോട്ടയം മേഖലകളിൽ ഭീതി വിതച്ച് കുറുക്കൻ. കുററിക്കാടുകളും, കുന്നിൻ പുറങ്ങളും വിട്ട് ആൾ സഞ്ചാരമുള്ള സ്ഥലങ്ങളിൽ എത്തി പരക്കം പാഞ്ഞു കടിക്കുകയാണ്..

## Article Content

**കതിരൂർ: **തെരുവ് പട്ടി അക്രമണ ഭീതിക്ക് പുറമെ കതിരൂർ, കോട്ടയം മേഖലകളിൽ ഭീതി വിതച്ച് കുറുക്കൻ. കുററിക്കാടുകളും, കുന്നിൻ പുറങ്ങളും വിട്ട് ആൾ സഞ്ചാരമുള്ള സ്ഥലങ്ങളിൽ എത്തി പരക്കം പാഞ്ഞു കടിക്കുകയാണ്..

ഏറ്റവും ഒടുവിലായി കതിരൂരിനടുത്ത കോട്ടയം പഞ്ചായത്തിലെ 6, 7, 8 വാർഡുകളിൽ നിന്നും കുറുക്കന്റെ കടിയേറ്റ പരിക്കുകളോടെ വയോധികൻ ഉൾപെടെ 4 പേർ കുത്തിവെപ്പ് ചികിത്സക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തി.

സോപാനം വീട്ടിൽ രാജൻ മാസ്റ്റർ (72 ),ചൈതന്യയിൽ ദിനേശൻ ( 52 ),കാർത്തോടി രാജീവൻ (53], കെ.ഭാസ്കരൻ(52) എന്നിവർക്കും നിലാവ് വീട്ടിൽ ഷൽവിനയുടെ ഏതാനും വളർത്തുനായ്ക്കൾക്കും കുറുക്കന്റെ കടിയേറ്റു. 

സാധാരണയായി രാത്രിയിൽ മാത്രം മറവിൽ നിന്നും  പുറത്തിറങ്ങി ഇരതേടുന്ന  കുറുക്കന്മാർ രാപകൽ ഭേദമില്ലാതെ നാട്ടിലിറങ്ങി കണ്ണിൽ കണ്ടതിനെയെല്ലാം കടിക്കുന്നത് ഈയ്യിടെ  പതിവായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234379/in-katirur-region-the-fear-of-the-jackals-4-persons-including-an-elderly-person-and-some-pet-dogs-were-injured)