വടകര:(www.panoornews.in) മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണ് നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. നടക്കുതാഴ ചാക്യപുറത്ത് വീട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് അപകടം.
ചാക്യപുറത്ത് വാസു മരണപ്പെട്ടിരുന്നു. ഇതിന്റെ ദുഃഖാചരണം നടക്കുന്നതിനിടയിലാണ് വീട്ടുവളപ്പിലെ തെങ്ങ് കടപുഴകി വീണത്. വാസുവിന്റെ മരുമക്കളായ പ്രദീപന്‍, ബൈജു എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുത്തൂര്‍ ട്രെയിനിംഗ് സ്‌കൂള്‍ സ്വദേശി ബാബുവിനെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മേപ്പയില്‍ സ്വദേശി ബാബുവിന് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇവരെല്ലാം വീട്ടുമുറ്റത്ത് കസേരയില്‍ ഇരിക്കുമ്പോഴാണ് തെങ്ങ് കടപുഴകി ഇവര്‍ക്ക് മീതെ വീണത്. ഓട്‌മേഞ്ഞ വരാന്തയുടെ ഞാലി തകര്‍ന്നു.
In Vadakara, death house accident due to falling coconut tree;Four people were injured