മാഹി:(www.panoornews.in) മാഹി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് മരം വീണു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് റെയിൽവേ സ്റ്റേഷൻ്റെ അധീനതയിലുണ്ടായ സ്ഥലത്തെ തേക്ക് മരം ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് വേരോടെ പിഴുത് വീണത്.



പ്ലാറ്റ് ഫോമിൻ്റെ അധികം യാത്രക്കാരൊന്നുമില്ലാത്ത ഭാഗത്തായതിനാൽ ആളപായമൊന്നുമുണ്ടായില്ല. റെയിൽവേ അധികൃതരെത്തി മരം മുറിച്ചു മാറ്റി.
Tree fell on Mahi railway platform;It was an accident because there was no one there
