(www.panoornews.in) മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് കോൺഗ്രസ് എംപിമാർ. ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു.



ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണ്. സർക്കാർ വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എൻഡിഎ സർക്കാർ നടത്തുന്നത്.
രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂൾ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റി. കേരളത്തിൽ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു.
ഭരണപക്ഷത്തിന് പോലും മുഖത്ത് പടരുന്ന നിരാശ പ്രകടമായിരുന്നു. തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങൾ ബജറ്റിൽ ഇല്ല. ഇൻസെന്റീവ്സ് മാത്രം പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.
Couldn't he have gone to Andhra or Bihar and presented it?Shafi parampil mocking the budget
