ലീഗ് വിപ്പ് അഖിലയ്ക്ക്; വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നിഷാ മനോജ് എൽഡിഎഫ് സ്ഥാനാർത്ഥി

ലീഗ് വിപ്പ് അഖിലയ്ക്ക്; വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നിഷാ മനോജ് എൽഡിഎഫ് സ്ഥാനാർത്ഥി
Jul 23, 2024 10:49 AM | By Rajina Sandeep

നാദാപുരം : ഇന്ന് രാവിലെ 11.ന് നടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അഖില മര്യാട്ടിനെ പിന്തുണയ്ക്കാൻ മുസ്ലിം ലീഗ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകി. വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിഷാ മനോജ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.

മുസ്ലിം ലീഗ് നിലപാട് ഇന്ന് രാവിലെ പാർട്ടി ജനപ്രതിനിധികളായ 12 പേരെ യും അറിയിച്ച് വിപ്പ് നൽകി. ഇന്ന് രാവിലെ 10 ന് നാദാപുരം ലീഗ് ഹൗസിൽ ചേർന്ന യോഗത്തിലാണ് വിപ്പ് നൽകിയത്.

വിവാദത്തെ തുർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച അഖില മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് ഇന്നലെ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ജനപ്രതിനിധികളുടെയും നേതാക്കളുടെയും യോഗം ചേർന്നിരുന്നു.

ഡിസിസി ആവശ്യത്തെ തുടർന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് എം എ റസാഖ് മാസ്റ്റർ പങ്കെടുത്താണ് ഇന്നലെ നാദാപുരം ലീഗ് ഹൗസിൽ യോഗം ചേർന്നത്.

മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മറ്റിയാണ് തങ്ങളുടെ വിയോജിപ്പ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. ഇതോടെ നാളെ നടക്കുന്ന നാദാപുരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിസന്ധിയിലായി. ഇത് ഇന്നത്തെ യോഗത്തിൽ പരിഹരിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

എന്നാൽ കോൺഗ്രസ് ജനപ്രതിനിധി ഏത് സ്ഥാനം വഹിക്കണമെന്ന് കോൺഗ്രസ് പാർട്ടിയാണ് തീരുമാനിക്കേണ്ടത് അതിൽ മറ്റ് പാർട്ടികളുടെ തീരുമനം വേണ്ടന്ന നിലപാട് തുടരുന്ന കോൺഗ്രസ് നേതാക്കളുണ്ട്. നാദാപുരത്ത് പ്രസിഡൻ്റ് സ്ഥാനം വനിതാ സംവരണമാണ്. കോൺഗ്രസിന് അഖിലയ്ക്ക് പുറമേയുള്ള ഏക വനിതാ അംഗം റീന ആശാവർക്കറാണ്.

ഈ പദവി ജോലിക്ക് തടസമായതിനാൽ സ്റ്റാൻ്റിംഗ് കമ്മറ്റി പദവി അവർ നിരസിച്ചിരുന്നു. മുസ്ലിം ലീഗുമായും യുഡിഎഫിലും ചർച്ച ചെയ്യാതെയാണ് ആരോപണ വിധേയമയ അഖിലയെ കോൺഗ്രസ് നേതൃത്വം വീണ്ടും മത്സരിപ്പിക്കാൻ തയ്യാറായതാണ് മുസ്ലിംലീഗിനെ ചൊടുപ്പിച്ചത്.

സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്നുവന്ന ചില കാര്യങ്ങളിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് അഖില മര്യാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്ന അഖില മര്യാട്ട് തല്‍സ്ഥാനത്തുനിന്നും സ്വയം രാജി വെച്ചിരുന്നു. അതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിനായ് ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ്, ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മീഷനെ ഡിസിസി നിയമിച്ചിരുന്നു. ഇവര്‍ ഈ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ഡിസിസിക്ക് കൈമാറിയിട്ടുണ്ട്.

അഖില മര്യാട്ട് ഈ വിഷയത്തില്‍ ഒരു തരത്തിലും കുറ്റക്കാരിയല്ലെന്നും അവര്‍ ചതിക്കപ്പെടുകയാണ് ഉണ്ടായതെന്നും ബോധ്യപ്പെട്ടിരിക്കുന്നതായി കമ്മീഷൻ അംഗങ്ങൾ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തില്‍ അഖില മര്യാട്ട് ഇരയാണെന്നും അവരോടൊപ്പം പാര്‍ട്ടിയും പൊതു സമൂഹവും ഉറച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തുന്നു

. ഈ സാഹചര്യത്തില്‍ ജൂലൈ 23ന് നടക്കുന്ന നാദാപുരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ അഖില മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

സമൂഹമാധ്യമത്തിലൂടെ അഖില മര്യാട്ടിനെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ അവര്‍ നടത്തുന്ന പോരാട്ടത്തിന് കോണ്‍ഗ്രസ് അവരോടൊപ്പം നില്‍ക്കും.

പോലീസ് ഈ കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. അടിയന്തിരമായി പോലീസ് അഖിലക്കെതിരെ വ്യക്തിഹത്യ നടത്തുന്നവനെതിരെ നിയമനടപടികള്‍ ഊര്‍ജിതപ്പെട്ടുത്തണമെന്നും ഡിസിസി പ്രസ്താവനയില്‍ പറയുന്നു.

League Whip for Akhila;Nisha Manoj LDF candidate for Vice. presidential election

Next TV

Related Stories
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 8, 2025 10:22 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം,  അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

Jul 8, 2025 09:17 AM

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു...

Read More >>
മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി നാട്ടുകാർ

Jul 7, 2025 08:54 PM

മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി നാട്ടുകാർ

മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി...

Read More >>
നാളെ ബസ് പണിമുടക്ക്,  മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം വലയും

Jul 7, 2025 08:36 PM

നാളെ ബസ് പണിമുടക്ക്, മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം വലയും

നാളെ ബസ് പണിമുടക്ക്, മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം...

Read More >>
പൊലീസുകാർക്ക് റീൽസ് വേണ്ട ; ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കരുത് ;  സർക്കുലറുമായി ഡിജിപി.

Jul 7, 2025 08:31 PM

പൊലീസുകാർക്ക് റീൽസ് വേണ്ട ; ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കരുത് ; സർക്കുലറുമായി ഡിജിപി.

പൊലീസുകാർക്ക് റീൽസ് വേണ്ട ; ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കരുത് ; സർക്കുലറുമായി...

Read More >>
28കാരിയായ സഹോദരിയെ  വെട്ടിക്കൊന്ന കേസില്‍   പ്രതികള്‍ കുറ്റക്കാരെന്ന്  തലശേരി കോടതി ; ശിക്ഷ വ്യാഴാഴ്ച

Jul 7, 2025 08:14 PM

28കാരിയായ സഹോദരിയെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തലശേരി കോടതി ; ശിക്ഷ വ്യാഴാഴ്ച

28കാരിയായ സഹോദരിയെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തലശേരി കോടതി ; ശിക്ഷ...

Read More >>
Top Stories










News Roundup






//Truevisionall