കണ്ണൂർ :(www.panoornews.in) മാതമംഗലത്ത് പുഴയിൽ കാണാതായ വീട്ടമ്മയ്ക്കായി തിരച്ചിൽ തുടരുന്നു. പെരുവാമ്പയിലാണ് വീട്ടമ്മയെ പുഴയിൽ കാണാതായത്.
കോടൂർ മാധവി (70) ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത് . ഇന്നലേ പെരിങ്ങോം ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതീകൂല കാലാവസ്ഥ മൂലം നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു.
The search continues for the housewife who went missing in the river in Kannur
