ചമ്പാട്:(www.panoornews.in) വെള്ളകെട്ടിനരികെ സ്കൂൾ വിദ്യർത്ഥികളെ ഇറക്കിവിട്ടു എന്ന് പറയുന്നവരോട് സ്കൂൾ ബസ്സിൻ്റെ ഡ്രൈവർക്ക് പറയാനുള്ളത് എന്ന പേരിൽ മനേക്കര സ്വദേശിയായ ഡ്രൈവർ രാജേഷ് സാമൂഹിക മാധ്യമങ്ങളിൽ
ഇട്ട വികാരനിർഭരമായ കുറിപ്പിൽ ഇങ്ങനെ പറയുന്നു: സ്നേഹം നിറഞ്ഞ രക്ഷിതാക്കളെ വിദ്യർത്ഥികളെ നാട്ടുകാരെ - 'ഞാൻ സ്കൂൾ കുട്ടികളെ വെള്ളക്കെട്ടിൽ ഇറക്കിവിട്ടു എന്ന് പ്രചരിപ്പിക്കുന്ന സംഭവത്തിൽ എനിക്ക് ഒരു പങ്കും ഇല്ല.


എനിക്കൊപ്പം ബസ്സിൽ സ്കൂൾ പ്യൂൺ അതുലും ഉണ്ടായിരുന്നു. സ്കൂളിലെ അധ്യാപകന്റെ നിർദേശ പ്രകാരമാണ് സ്കൂൾ ബസ്സ് ചമ്പാട് ഉണ്ടമുക്കിൽ എത്തിയത്. ബസ് നിർത്തി അധ്യാപകനുമായി ഫോണിൽ സംസരിച്ച് കൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ ഇറങ്ങിയത്.
കുട്ടികളെ ഇറക്കുന്നതും കയറ്റുന്നതും വണ്ടിയിലുള്ള സ്റ്റാഫിന്റെയും കൂടെ ഉത്തരവാദിത്തം ആണ് .പക്ഷെ സ്റ്റാഫ് ഒന്നിലും ഇടപെടാതെ മാറി ഇരിക്കുകയാണ് ചെയ്തത് .
അധ്യാപകനുമായി സംസാരിച്ചതിനുശേഷം ഞാൻ അവിടെ ഇറങ്ങിയ കുട്ടികളെ തിരികെ വണ്ടിയിൽ കയറ്റാൻ പറഞ്ഞപ്പോൾ കുട്ടികൾ പോയി എന്നാണ് സ്റ്റാഫ് എന്നോട് പറഞ്ഞത് .അതിനാലാണ് വണ്ടി എടുത്തത്. കുട്ടികൾ ഇറങ്ങിയ സ്ഥലത്തും നിന്നും വെള്ളക്കെട്ടിനരികെ ഏകദേശം അര കിലോമീറ്റർ ദൂരം ഉണ്ട്.
അദ്ധ്യാപകനെ 3 പ്രാവശ്യം വിളിച്ചതിൻ്റെ തെളിവ് എൻ്റെ കൈവശം ഉണ്ട് . കുട്ടികൾ അങ്ങോട്ട് നടന്ന് പോകുന്നത് നാട്ടുകാർ കണ്ട് പ്രശ്നമായി എന്ന് കണ്ടപ്പോൾ അധ്യാപകർക്കും സ്ക്കൂളിനും മോശം പേര് വരും എന്ന് കണ്ടപ്പോൾ എല്ലാം ഡ്രൈവറായ എൻ്റെ മാത്രം തലയിൽ കെട്ടിവെച്ച് തടി ഊരാൻ ശ്രമിക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും കപടമുഖം പ്രിയപ്പെട്ട രക്ഷിതാക്കളും നാട്ടുകാരും തിരിച്ചറിയണം.
അധ്യാപകർ ഞങ്ങളുടെ ജോലി നഷ്ടപ്പെടും എന്ന ഭയം കാരണം ഇപ്പോൾ മാറ്റി പറയുകയാണ്. സ്കൂൾ പി.ടി.എ എന്നെ മാത്രം കുറ്റക്കാരനാക്കി പത്രക്കുറിപ്പ് ഇറക്കിയത് കണ്ടത് കൊണ്ടാണ് സത്യം വിളിച്ച് പറയണം എന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ് - എന്നാണ് രാജേഷ് പറയുന്നത്.
താൻ ജിതിൻ എന്ന അധ്യാപകനെയാണ് മൂന്ന് തവണ ഫോണിൽ വിളിച്ച് സംസാരിച്ചതെന്നും താൻ തന്നെ പിന്നീട് അതേ ബസിൽ കക്കറ വഴി കുട്ടികളെ വീട്ടിൽ എത്തിച്ചു എന്നും രാജേഷ് ട്രൂ വിഷനോട് പറഞ്ഞു. ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശ്രമിക്കുന്ന അധികൃതർ തൻ്റെ നിരപരാധിത്വം കൂടി മനസിലാക്കണം - രാജേഷ് പറയുന്നു.
I also have something to say;Champat Chotavur Higher Secondary School bus driver Rajesh's note is being discussed on social media.
