വിമാനത്താവളത്തിൽ നക്ഷത്ര ആമ വേട്ട; പിടികൂടിയത് മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച 160 നക്ഷത്ര ആമകളെ

വിമാനത്താവളത്തിൽ നക്ഷത്ര ആമ വേട്ട; പിടികൂടിയത് മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച 160 നക്ഷത്ര ആമകളെ
Jul 15, 2024 02:32 PM | By Rajina Sandeep

(www.panoornews.in)  നക്ഷത്ര ആമകളുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ചയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് നക്ഷത്ര ആമകളെ കണ്ടെത്തിയത്.

ക്വാലാലംപുരിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയ യാത്രക്കാരന്റെ ബാഗിൽ രണ്ട് കാർഡ് ബോർഡ് പെട്ടികളിലായിട്ടായിരുന്നു നക്ഷത്ര ആമകളെ സൂക്ഷിച്ചിരുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പെട്ടികളിൽ ആമകളാണെന്ന് കണ്ടെത്തിയത്. 160 നക്ഷത്ര ആമകളാണ് പെട്ടികളിലുണ്ടായിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ടൂറിസ്റ്റ് വീസയിൽ മലേഷ്യയിലേക്ക് പോകുകയായിരുന്ന ഇയാൾ, പെട്ടികളിൽ പലവ്യഞ്ജന സാധനങ്ങളാണെന്നാണ് ഉദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്. എന്നാൽ പെട്ടികൾ ഇളകുന്നത് ശ്രദ്ധിച്ച ജീവനക്കാർ ഇത് തുറന്നു പരിശോധിച്ചതോടെയാണ് ആമകളെ കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിൽ നിന്ന് ഓരോ ആമയ്ക്കും 100 രൂപ വീതം നൽകിയാണ് ഇയാൾ ആമകളെ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി. മലേഷ്യൻ മാർക്കറ്റിൽ 5,000 രൂപയാണ് ഓരോ ആമയ്ക്കും വില ലഭിക്കുക. മലേഷ്യയിൽ അലങ്കാര മൃഗങ്ങളായി നക്ഷത്ര ആമകളെ ഉപയോഗിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു.

നക്ഷത്ര ആമകൾക്ക് ഔഷധ ഗുണങ്ങൾ ഉണ്ടെന്നാണ് മലേഷ്യക്കാരുടെ വിശ്വാസം. ഇത് ചൂഷണം ചെയ്താണ് 5,000 രൂപയ്ക്ക് ഇവയെ വിറ്റിരുന്നതെന്നും പിടിയിലായ വ്യക്തി പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിടികൂടിയ നക്ഷത്ര ആമകളെ വൈകാതെ വണ്ടല്ലൂരിലെ അണ്ണാ സുവോളജിക്കൽ പാർക്കിന് കൈമാറും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.

star turtle hunt at the airport;160 star tortoises were caught trying to smuggle them to Malaysia

Next TV

Related Stories
സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 12, 2024 03:06 PM

സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു.

Dec 12, 2024 02:58 PM

കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു.

കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ...

Read More >>
ഒറ്റ നമ്പർ ചൂതാട്ടം ;  ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

Dec 12, 2024 02:45 PM

ഒറ്റ നമ്പർ ചൂതാട്ടം ; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

ചൊക്ലിയിൽ ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ്...

Read More >>
മര്‍ദ്ദിച്ചത്  എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ്  മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട്  റിബിന്‍

Dec 12, 2024 02:21 PM

മര്‍ദ്ദിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട് റിബിന്‍

മര്‍ദ്ദിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട് ...

Read More >>
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 12, 2024 02:12 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കിയേ തിരികെ വരൂ ;    ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

Dec 12, 2024 01:47 PM

'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കിയേ തിരികെ വരൂ ; ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കർ’ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി...

Read More >>
Top Stories