പാനൂർ :(www.panoornews.in) ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽ കാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പു സംഘത്തിനെതിരെ സൈബർ പോലീസ് കേസെടുത്തു.



പൊയിലൂർ സ്വദേശിയുടെ 8,16,000 രൂപ യാണ് തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 25 നും മെയ് ആറിനുമിടയിൽ ക്ലിയർ വാട്ടർ എന്ന ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺ ലോഡ് ചെയ്ത ശേഷം പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളി ലായി പരാതിക്കാരൻ 8,16,000 രൂപ അയച്ചുകൊടുത്ത ശേഷം ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്
Online Fraud;8,16,000 rupees were stolen from a young man in Poilur.
