പാനൂർ :(www.panoornews.in) പൊയിലൂർ പറമ്പത്ത് ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠ നടന്നു. രണ്ട് ദിവസങ്ങളിലായാണ് പുന:പ്രതിഷ്ഠ നടന്നത്. പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷികളാവാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.


വെൻ്റിലൊറ്റ ഇല്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസി.രവീന്ദ്രൻ പൊയിലൂർ, സെക്രട്ടറി കെ.പി രാജേഷ്, ഖജാൻജി കെ.പി ബാലകൃഷ്ണൻ, വൈസ് പ്രസി. കെ.പി വിനീഷ്, ജോ. സെക്രട്ടറിമാരായ കെ.പി ജിതിൻ, രവീന്ദ്രൻ പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.
പുന: പ്രതിഷ്ഠ നടന്നതോടെ ഭക്തർക്ക് വഴിപാടുകൾ സമർപ്പിക്കാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് അന്നദാനവും ഏർപ്പെടുത്തിയിരുന്നു.
The re-consecration took place at Poilur Parambath Devasthanam in a reverent atmosphere.
