---
title: "സ്കൂട്ടർ മാത്രം സ്വന്തമായുള്ളയാൾക്ക് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിന്  പിഴയടക്കാൻ പൊലീസ്    നോട്ടീസ് ; ഇത്തവണ 'പണി' കിട്ടിയത് മനേക്കരയിലെ വിമുക്തഭടന്  "
english_title: "Bike ride without a helmet?- Police notice to pay fine to innocent person"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218493/bike-ride-without-a-helmet-police-notice-to-pay-fine-to-innocent-person"
published_at: "2024-07-09T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cbf8a90b3c_Untitled-1_copy.jpg"
keywords: []
---

# സ്കൂട്ടർ മാത്രം സ്വന്തമായുള്ളയാൾക്ക് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിന്  പിഴയടക്കാൻ പൊലീസ്    നോട്ടീസ് ; ഇത്തവണ 'പണി' കിട്ടിയത് മനേക്കരയിലെ വിമുക്തഭടന്  

> **Lead Summary:** **മനേക്കര : **സ്കൂട്ടർ മാത്രം സ്വന്തമായുള്ള ആൾക്ക് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചെന്ന് പറഞ്ഞ് പിഴയടക്കാൻ നോട്ടീസെത്തി. മനേക്കര സ്വദേശിയും വിമുക്തഭടനുമായ സത്യാനന്ദൻ പി.കെ. എന്നയാൾക്കാണ് കഴിഞ്ഞ മാസം മൊബൈൽ ഫോണിൽ സന്ദേശം വന്നത്.

## Article Content

**മനേക്കര : **സ്കൂട്ടർ മാത്രം സ്വന്തമായുള്ള ആൾക്ക് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചെന്ന് പറഞ്ഞ് പിഴയടക്കാൻ നോട്ടീസെത്തി. മനേക്കര സ്വദേശിയും വിമുക്തഭടനുമായ സത്യാനന്ദൻ പി.കെ. എന്നയാൾക്കാണ് കഴിഞ്ഞ മാസം മൊബൈൽ ഫോണിൽ സന്ദേശം വന്നത്.

തുടർന്ന് കേരള പോലീസിൻ്റെ ചലാൻ പകർപ്പ് പരിശോധിച്ച പ്പോൾ എടക്കാട് പോലീസിൻ്റ കൃത്യനിർവഹണ കാര്യക്ഷമത കണ്ട് ശരിക്കും ഞെട്ടി. നമ്പർ വ്യക്തമാകാത്ത ഒരു ബൈക്കിൻ്റെ ഫോട്ടോയാണ് ചെലാനിലുള്ളത്.

14.6.24 ന് ഇഷ്യു ചെയ്ത KL91776240614160121 എന്ന ചെല്ലാൻ നമ്പറിൽ കാണുന്ന KL 58 K 1412 നമ്പർ സ്കൂട്ടർ സത്യാനന്ദൻ്റേതാന്നെങ്കിലും ഫോട്ടോ ഒരു ബൈക്കിൻ്റേതാണ്. കൃത്യം നടന്ന സ്ഥലം എടക്കാടാണെന്ന് പറയുന്നു.

കഴിഞ്ഞ ആറുമാസമായി എടക്കാട് ഭാഗത്തേക്ക് സ്കൂട്ടറിലോ ബൈക്കിലോ താൻ യാത്ര ചെയ്തിട്ടില്ലെന്ന് സത്യാനന്ദൻ പറയുന്നു. എടക്കാട് സ്റ്റേഷൻ SHO വിന് പരാതി നൽകിയിരിക്കുകയാണ് സത്യാനന്ദൻ .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218493/bike-ride-without-a-helmet-police-notice-to-pay-fine-to-innocent-person)