സിബിഐ ചമഞ്ഞ് വീഡിയോ കോളിലൂടെ കെണി ; വയനാടുകാരനായ ഡോക്ടർക്ക് ഒറ്റയടിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

സിബിഐ ചമഞ്ഞ് വീഡിയോ കോളിലൂടെ കെണി ; വയനാടുകാരനായ  ഡോക്ടർക്ക് ഒറ്റയടിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ
Jul 8, 2024 10:49 AM | By Rajina Sandeep

കണ്ണൂർ  (www.panoornews.in) സിബിഐ ചമഞ്ഞുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍പ്പെട്ട് വയനാട്ടിലെ ഡോക്ടര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ. ശനിയാഴ്ചയാണ് ഡോക്ടറുടെ പരാതിയില്‍ വയനാട് സൈബര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡോക്ടര്‍ വിദേശത്തേക്ക് അയച്ച പാഴ്സലില്‍ എംഡിഎംഎയും വ്യാജ സിം കാര്‍ഡുകളും പാസ്പോര്‍ട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താല്‍ പാഴ്‌സല്‍ സിംഗപ്പൂരില്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നും ഡോക്ടറെ ജൂലൈ മൂന്നിന് ഫോണില്‍ വിളിച്ച് തട്ടിപ്പ് സംഘം അറിയിക്കുകയായിരുന്നു.

സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പിന്നീട് പോലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്ത്, ഡോക്ടറുടെ ഉപയോഗിക്കാത്ത അക്കൗണ്ടിലേക്ക് 138 കോടി രൂപ അവയവക്കടത്ത് കേസിലെ പ്രതിയില്‍ നിന്നും കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടെന്നും പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് നിങ്ങള്‍ നിരപരാധിയാണെന്ന് തോന്നുന്നുവെന്ന് അറിയിച്ച സംഘം അക്കൗണ്ട് ലീഗലൈസേഷന്‍ ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

ലീഗലൈസേഷന്‍ പ്രോസസ് തീരുന്നത് വരെ അനങ്ങാന്‍ പാടില്ലെന്നും പറഞ്ഞതായി ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ നിര്‍ദ്ദേശം അനുസരിച്ച ഡോക്ടര്‍ അഞ്ച് ലക്ഷം രൂപ അയക്കുകയും മണിക്കൂറുകളോളം റോഡില്‍ തന്നെ നില്‍ക്കുകയും ചെയ്തു.

ഏറെ നേരം കഴിഞ്ഞാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമാകുന്നതും സ്റ്റേഷനില്‍ പോലീസിനെ പരാതിയുമായി സമീപിക്കുന്നതും. അതേ സമയം ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴാതിരിക്കാന്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ ടോള്‍ ഫ്രീ നമ്പരായ 1930 ല്‍ വിളിക്കണമെന്നും പൊലീസ് അറിയിച്ചു.

സ്റ്റേഷനില്‍ നേരിട്ട് വന്നും പരാതി നല്‍കാമെന്ന് ജില്ല പോലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. 

CBI Chamandi trap through video call;The doctor from Wayanad lost five lakh rupees in one fell swoop after being stopped on the road for several hours

Next TV

Related Stories
തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 6, 2024 10:46 AM

തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച്...

Read More >>
ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 08:53 AM

ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ...

Read More >>
മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ  വാർഡ്  കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ്  ചുമത്തിയതായി പരാതി.

Oct 5, 2024 09:44 PM

മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ വാർഡ് കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ് ചുമത്തിയതായി പരാതി.

മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ വാർഡ് കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ് ചുമത്തിയതായി...

Read More >>
ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

Oct 5, 2024 07:48 PM

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ...

Read More >>
സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട്  കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

Oct 5, 2024 06:25 PM

സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ...

Read More >>
Top Stories

News Roundup

Entertainment News