---
title: "നാദാപുരം  ഗവൺമെൻറ്  കോളേജിൽ  സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് "
english_title: "serious injury; Clash at Nadapuram Government College, six SFI workers injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240391/serious-injury-clash-at-nadapuram-government-college-six-sfi-workers-injured"
published_at: "2024-10-05T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670106efb3b18_download_(7).jpg"
keywords: []
---

# നാദാപുരം  ഗവൺമെൻറ്  കോളേജിൽ  സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം : **കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാദാപുരം ഗവൺമെൻറ് കോളേജിൽവിദ്യാർത്ഥി സംഘർഷം . ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് . ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം .

## Article Content

**നാദാപുരം : **കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാദാപുരം ഗവൺമെൻറ് കോളേജിൽവിദ്യാർത്ഥി സംഘർഷം . ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് . ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം .

തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കതിനുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് . ആക്രമണത്തിന് പിന്നിൽ എം എസ് എഫ് പ്രവർത്തകരാണെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു . ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അമൽ ദേവിനാണ് സാരമായ പരിക്കേറ്റത് .

അമൽ ദേവിനെ നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . ചില അധ്യാപകരെയും കയ്യേറ്റം ചെയ്തതായി പരാതിയുണ്ട് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240391/serious-injury-clash-at-nadapuram-government-college-six-sfi-workers-injured)