Oct 5, 2024 11:30 PM

പാനൂർ :(www.panoornews.in)സി.പി.എം പ്രവർത്തകനും സഹകരണ സൊസൈറ്റിയുടെ സെക്രട്ടറിയുമായ മൊകേരി വള്ളങ്ങാട് കുണ്ടുപറമ്പത്ത് ഹൗസിൽ ശ്രീജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾക്ക് 17 വർഷം തടവും 60,500 രൂപ വീതം പിഴയും ശിക്ഷ.

തലശേരി അഡീഷണൽ അസി.സെഷൻസ് ജഡ്ജ് എം. ശ്രുതിയാണ് ശിക്ഷ വിധിച്ചത്. പാനൂർ മാർക്കൻ്റൈൻ സൊസൈറ്റിയുടെ സിക്രട്ടറിയായ വള്ളങ്ങാട്ടെ കുന്നു പുറത്ത് ശ്രീജിത്ത് (45)ബൈക്കിൽ വീട്ടിലേക്ക് പോകവെ മൊകേരി നടമ്മൽ മുക്കിൽ വെച്ച് ബൈക്ക് തടഞ്ഞ് നിർത്തി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.

2008 ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം. ബി.ജെ.പി.പ്രവർത്തകർ മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.

അക്രമത്തിൽ രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിൻ്റെ ഇടതുകാൽ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റുകയായിരുന്നു.

കൊളങ്ങര വീട്ടിൽ സജി എന്ന സജീഷ് (34) വള്ളുവ പറമ്പത്ത് വീട്ടിൽ എരഞ്ഞിക്കേന്റവിട രാജേഷ് (43) എരഞ്ഞിക്കേന്റവിട ജിതേഷ് (48) എം.സി.മോഹനൻ (54) കുഞ്ഞി പറമ്പത്ത് അധീഷ് (38) കൊങ്കച്ചിയിലെ പുഴക്കൽ പറമ്പിൽ ഉദയൻ (35)പ്രസൂൺ നിവാസിൽ കുനിയിൽ ഗിരീശൻ (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

എം സി മോഹനൻ അസുഖ ബാധിതനായി കിടപ്പിലായതിനാൽ പിഴശിക്ഷ മാത്രമനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.സി.പ്രകാശനാണ് ഹാജരായത്.

Case of attempted murder of CPM worker in Panur; BJP workers will be jailed for 17 years and fined Rs 60,000

Next TV

Top Stories










Entertainment News