(www.panoornews.in) കഴിഞ്ഞ ദിവസം മേക്കുന്നിൽ നടന്ന അപകടത്തിലു ണ്ടായ ഗതാഗത തടസം നീക്കാൻ ഇടപെട്ട പാനൂർ നഗരസഭ കനകമല വാർഡ് കൗൺസിലർ കെ അൻസാറിനും, യൂത്ത്ലീഗ് പ്രവർത്തകർക്കും എതിരെയാണ് പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന് ആരോപിച്ച് കേസ് എടുത്തത്.
സംഭവത്തിൽ ഡിജിപിക്കും, പ്രതിപക്ഷ നേതാവിനും പരാതി നൽകി. ചൊക്ലി നാദാപുരം സംസ്ഥാന പാതയിൽ മേക്കുന്നിലാണ് മിനി വാനും, കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. റോഡിൽ നിന്നും വാഹനങ്ങൾ മാറ്റിയിടാൻ പോലും ഏറെ സമയമെടുത്തിരുന്നു.
ഇതോടെ സംസ്ഥാന പാതയിൽ ഒന്നര കിലോമീറ്ററോളം ദൂരം വാഹന ഗതാഗതം സ്തംഭിച്ചു. അപകടവിവരം അറിയിച്ചിട്ടും തൊട്ടടുത്ത ചൊക്ലി പൊലീസ് സ്റ്റേഷനിൽ നിന്നു എസ്ഐയും സംഘവും എത്തിയത് രണ്ടുമണിക്കാ ണെന്നും അതുവരെ ഒരു പൊലീസുകാരനാണ് സ്ഥലത്തു ണ്ടായിരുന്നതത്രെ.
ഗതാഗത തടസം രൂക്ഷമായപ്പോൾ തടസം നീക്കി ഗതാഗതം സുഗമമാക്കാൻ വാർഡ് കൗൺസിലറും, യുവാക്കളും സഹായിക്കുകയായിരുന്നു. സമൂഹത്തിൽ പൊതുജനങ്ങൾക്കായി ഇടപെട്ട യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും, യൂത്ത് ലീഗ് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും മുസ്ലിം യൂത്ത് ലീഗ് പാനൂർ മുൻസിപ്പൽ പ്രസിഡന്റ് നജീർ പാനൂർ പറഞ്ഞു.
അപകടം നടന്നതിൻ്റെ തൊട്ടടുത്ത ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചൊക്ലി സിഐ ഗതാഗതം നിയന്ത്രിക്കാൻ നിങ്ങൾ ആരാണ് എന്ന് ചോദിച്ചതെന്നും, കേസെടുക്കുമെന്നും അറിയിച്ചതത്രെ. യൂത്ത് ലീഗിൻ്റെ പ്രവർത്തന പരിധി പൊലീസ് നിശ്ചയിക്കേണ്ടെന്നും, സംഭവത്തിൽ പ്രതിപക്ഷ നേതാവിനടക്കം പരാതി നൽകിയതായും അൻസാർ അണിയാരം പറഞ്ഞു.
Complaint that Chokli police filed a case against the Ward Councilor and youth league workers who controlled the traffic at the accident site in Mekunn