---
title: "കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ"
english_title: "10th class girl pregnant in Kannur;Pocso against classmate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218286/10th-class-girl-pregnant-in-kannurpocso-against-classmate"
published_at: "2024-07-08T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b9aff8126e_Untitled-8_copy.jpg"
keywords: []
---

# കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

> **Lead Summary:** **കണ്ണൂർ : ** പത്താം ക്ലാസുകാരിയെ ഗർഭിണിയാക്കിയ സഹപാഠിക്കെതിരേ പോക്സോ നിയമപ്രകാരം എടക്കാട് പോലീസ് കേസെടുത്തു. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 15 കാര നെതിരേ കേസെടുത്തത്.

## Article Content

**കണ്ണൂർ : ** പത്താം ക്ലാസുകാരിയെ ഗർഭിണിയാക്കിയ സഹപാഠിക്കെതിരേ പോക്സോ നിയമപ്രകാരം എടക്കാട് പോലീസ് കേസെടുത്തു. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 15 കാര നെതിരേ കേസെടുത്തത്.

ഒരേ ക്ലാസിൽ പഠിക്കുന്നവരാണ് ഇരുവരും. കഴിഞ്ഞ മാർച്ചിൽ പെൺകുട്ടിയെ ഒരു വീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരു പിന്നീട് സ്കൂ‌ളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി അധികൃതർ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തായത്.

തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി വിശദമായ മൊഴിയെടുക്കുകയായിരുന്നു. ചൈൽഡ്ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തി ലാണ് പോലീസ് കേസെടുത്തത്.

മൂന്ന് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218286/10th-class-girl-pregnant-in-kannurpocso-against-classmate)