പാനൂർ:(www.panoornews.in) ആചാരങ്ങളിലെ ഇസ്ലാമികത, സാമ്പത്തിക വ്യവഹാരങ്ങളിലെ ഇസ്ലാമിക മാനങ്ങൾ എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്. സഹജീവികളെ പരിഗണിച്ച് കൊണ്ടും, ധനികൻ്റെ സമ്പത്തിൽ പാവപ്പെട്ടവനുള്ള അവകാശം നിർബന്ധമാക്കിക്കൊണ്ടും സാമ്പത്തിക വ്യവഹാരങ്ങളിലുണ്ടാവേണ്ട ഉന്നതമായ ധാർമികതയാണ്ഇസ്ലാം മുന്നോട്ട് വെക്കുന്നതെന്നും
അത്യാർത്തിയും, ആഡംബരങ്ങളും ഭരിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തിൻ്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ ഇല്ലാതാക്കാൻ സ്ത്രീ സമൂഹത്തിൻ്റെ ഇടപെടലിന് ഏറെ സ്വാധീനം ചെലുത്താൻ കഴിയുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ പ്രവർത്തകയും, പാനൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സണുമായ കെ.വി റംല ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ജില്ലാ പ്രസിഡൻറ് നിഷാദ ഇംതിയാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻറ് അഫീദ അഹമ്മദ്, ജില്ലാ സമിതി അംഗം സി.സി ഫാത്തിമ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. എം ജി എം ജില്ല ട്രഷറർ പ്രൊഫസർ മറിയം അൻവാരിയ, മൈത്രി സ്പെഷ്യൽ സ്കൂൾ എഡ്യൂക്കേഷണൽ ഇൻസ്ട്രക്ടർ ഹഫ്സത്, റിട്ടയേർഡ് സബ് രജിസ്ട്രാർ ഉമൈബാനു തുടങ്ങിയവർ സംസാരിച്ചു
. ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ഏരിയ കൺവീനർ ഖദീജ സ്വാഗതവും, ജി. ഐ. ഒ ഏരിയ പ്രസിഡന്റ് എ. ഇർഫാന നന്ദിയും പറഞ്ഞു.
Women's wing of Jamaat-e-Islami Hind organized a women's seminar at Yes Academy in Panur under the auspices of Kannur district committee.