---
title: "കടവത്തൂരിൻ്റെ ഉറക്കം കെടുത്തിയ  മോഷ്ടാക്കൾ ഒടുവിൽ പിടിയിൽ ;  വ്യാപാരികൾക്കും, നാട്ടുകാർക്കും  ആശ്വാസം "
english_title: "The thieves who disturbed the sleep of Kadavathur are finally caught;Relief for traders and locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214234/the-thieves-who-disturbed-the-sleep-of-kadavathur-are-finally-caughtrelief-for-traders-and-locals"
published_at: "2024-06-23T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677bf29ae497_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിൻ്റെ ഉറക്കം കെടുത്തിയ  മോഷ്ടാക്കൾ ഒടുവിൽ പിടിയിൽ ;  വ്യാപാരികൾക്കും, നാട്ടുകാർക്കും  ആശ്വാസം 

> **Lead Summary:** ***കടവത്തൂർ: *** കടവത്തൂർ ടൗണിൽ കഴിഞ്ഞ ദിവസം കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വാണിമേൽ കോടിയൂറയിലെ ഓതിക്കോൻ്റവിടെ സുഹൈൽ , കായക്കൊടിയിലെ പാറേമ്മൽ മംഗലേരി അജ്മൽ എന്നിവരെയാണ് മെട്രോ ഫാൻസി ഫുട്ട്‌വെയർ ഷോപ്പിലും ഡാസിൽ ഫാൻസിയിലും ജൗദ ഫാൻസി ഫുട്ട് വെയർ ഷോപ്പിലും മോഷണം നടത്തിയ കേസിൽ അറസ്റ്റ് ചെയ്തത്.

## Article Content

***കടവത്തൂർ: *** കടവത്തൂർ ടൗണിൽ കഴിഞ്ഞ ദിവസം കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വാണിമേൽ കോടിയൂറയിലെ ഓതിക്കോൻ്റവിടെ സുഹൈൽ , കായക്കൊടിയിലെ പാറേമ്മൽ മംഗലേരി അജ്മൽ എന്നിവരെയാണ് മെട്രോ ഫാൻസി ഫുട്ട്‌വെയർ ഷോപ്പിലും ഡാസിൽ ഫാൻസിയിലും ജൗദ ഫാൻസി ഫുട്ട് വെയർ ഷോപ്പിലും മോഷണം നടത്തിയ കേസിൽ അറസ്റ്റ് ചെയ്തത്.

കൊളവല്ലൂർ പോലീസ് ഇൻസ്പെക്ടർ കെ. സുമിത്ത് കുമാറിൻ്റെയും എസ്.ഐ. കെ.കെ. സോബിൻ്റെയും നേതൃത്വത്തിൽ വാണിമേലിലെ വീട്ടിൽ വെച്ചാണ് സുഹൈലിനെ പിടിച്ചത്.

അഡീ. എസ്.ഐമാരായ ഷാജി, പ്രഷീദ്, ശരത്, സഹദേവൻ, സിപിഒമാരായ ദീപേഷ്, രാജേഷ്, രജീഷ്, വിജേഷ്, രജിലേഷ്, സജീവൻ എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞതും, പിടികൂടിയതും.

വളയം പോലിസ് വെളളിയോട് നടത്തിയ വാഹനപരിശോധനക്കിടെയാണ് അജ്‌മൽ വലയിലാവുന്നത്. ഇരുവരുടെയും പേരിൽ വടകര, മലപ്പുറം, കോഴിക്കോട്, കൊയിലാണ്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടകളിൽ മോഷണം നടത്തിയതിനും ബൈക്കുകൾ മോഷ്ടിച്ചതിനും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ അജ്‌മലിനെ റിമാൻഡ് ചെയ്തു. കൊളവല്ലൂർ പൊലീസിൻ്റെ കസ്റ്റഡിയിലുള്ള സുഹൈലിനെ ഇന്ന് ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214234/the-thieves-who-disturbed-the-sleep-of-kadavathur-are-finally-caughtrelief-for-traders-and-locals)