ഉറ്റ സുഹൃത്തിൻ്റെ വേർപാടിൽ മനംനൊന്ത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്ന വളയം ചുഴലിയിലെ ശ്രീലിമയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.


കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടി വീട്ടുവളപ്പിൽ നടക്കും. ഒരു വലിയ ദുരന്തത്തിൻ്റെ നടുക്കം വിട്ടുമാറും മുമ്പേയാണ് വളയം ചുഴലി നിവാസികൾക്ക് ഇന്നലെ മറ്റൊരു പ്രിയങ്കരിയെ കൂടി നഷ്ടമായത്.
ശ്രീലിമയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തിന് മാത്രമല്ല , നാടിന് തന്നെ ഇനിയും ഉൾക്കൊള്ളാനായില്ല. കഴിഞ്ഞ ദിവസം ബന്ധു വീട്ടിലെ കുളിമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ ശ്രീലിമയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ചികിത്സയ്ക്കിടെ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. നാട്ടിലെ ദുരന്തത്തിനും അടുത്തറിഞ്ഞ ഉറ്റ സുഹൃത്തിൻ്റെ വേർപാടിനും ശേഷം മനോവിഷമത്തിലായിരുന്നു ശ്രീലിമ. ഇതേ തുടർന്ന് കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ശ്രീലിമയുടെ മാതൃസഹോദരിയുടെ മകളുടെ വീട്ടിലേക്ക് യുവതിയെ മാറ്റിയത്.
വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകളാണ് ശ്രീലിമ (23). വിദ്യാർത്ഥിയായ ശ്രീഹരി ഏക സഹോദരനാണ്. ടീച്ചർ ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പി എസ് സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു ശ്രീലിമ
Srilima's travelogue of Valayam;The body will be cremated today
