പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും, ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും.



ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ നാളെ രാവിലെ 9.30 മുതൽ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. സ്ത്രീ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനമുണ്ടാകും.
ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രജിസ്റ്റർ ചെയ്യേണ്ട നമ്പർ : 9526 207200, 9847 7334079, 9496 930578.
Free Ayurvedic Medical Camp in Champad tomorrow
