നാദാപുരം: കൈവേലിയിലെ ബന്ധു വീട്ടിലെ കുളിമുറിയിൽ അവശ നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വളയം സ്വദേശി യുവതി മരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അല്പ സമയം മുമ്പായിരുന്നു അന്ത്യം . വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകൾ ശ്രീലിമ (23) ആണ് മരിച്ചത്.



ടീച്ചർ ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പി എസ് സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ശ്രീലിമയുടെ മാതൃസഹോദരിയുടെ മകളുടെ വീട്ടിലെ കുളിമുറിയിൽ ഇന്നലെ വൈകിട്ടാണ് കെട്ടി തൂങ്ങിയ നിലയിൽ ശ്രീലിമയെ കണ്ടത്.
ഉടൻ തന്നെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. വെൻ്റിലേറ്ററിലായിരുന്ന യുവതി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്. മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. നാളെ പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടം നടത്തിയ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വിദ്ധ്യാർത്ഥിയായ ശ്രീഹരി ഏക സഹോദരനാണ്. ശ്രീലിമയുടെ അടുത്ത സുഹൃത്തായ ചെക്യാട് സ്വദേശി യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യെ ചെയ്തിതിരുന്നു. ഇതിന് ശേഷം മനോവിഷമത്തിലായിരുന്നു യുവതിയെന്നും മരണം ആത്മഹത്യയാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു
Suspected suicide attempt;A woman from Valayam died after being treated in a critical condition
