ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ് ; കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്

ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ് ;  കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്
Jun 21, 2024 04:17 PM | By Rajina Sandeep

(www.panoornews.in)  കേരളത്തിൽ മൂന്ന് ജില്ലകളിൽ മറ്റന്നാൾ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജൂണ്‍ 23ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.

നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ജൂണ്‍ 23ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലും ജൂണ്‍ 24നും 25നും കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.

ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലും  മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

ജൂണ്‍ 24ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ജൂണ്‍ 25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

Heavy rain warning on Sunday;including Kannur Red alert in 3 districts

Next TV

Related Stories
ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 07:10 PM

ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത്...

Read More >>
വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

Oct 23, 2024 03:44 PM

വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില...

Read More >>
ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Oct 23, 2024 02:51 PM

ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച്  മുഖ്യമന്ത്രി

Oct 23, 2024 01:39 PM

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി...

Read More >>
വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

Oct 23, 2024 12:50 PM

വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക്...

Read More >>
Top Stories










News Roundup