---
title: "ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ  അമ്മ വഴക്കു പറഞ്ഞതിന്  13 വയസുകാരി പുഴയിൽ ചാടിയതായി സംശയം ;  മാഹി -  തലശ്ശേരി ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി "
english_title: "It is suspected that a 13-year-old girl jumped into a river after her mother scolded her for excessive phone use in New Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212648/it-is-suspected-that-a-13-year-old-girl-jumped-into-a-river-after-her-mother-scolded-her-for-excessive-phone-use-in-new-mahi"
published_at: "2024-06-16T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f15a4d452e_Untitled-1_copy.jpg"
keywords: []
---

# ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ  അമ്മ വഴക്കു പറഞ്ഞതിന്  13 വയസുകാരി പുഴയിൽ ചാടിയതായി സംശയം ;  മാഹി -  തലശ്ശേരി ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി 

> **Lead Summary:** **ന്യൂ മാഹി: ** ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ അമ്മ വഴക്കു പറഞ്ഞതിന് 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം. കല്ലായിയങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറുച്ചി സ്വദേശി മണ്ണാങ്കട്ടി പാണ്ഡ്യൻ്റെയും, മുനിയമ്മയുടെയും മകൾ പവിത്ര[13]യാണ് പുഴയിൽ ചാടിയതായി സംശയിക്കുന്നത്.

## Article Content

**ന്യൂ മാഹി: ** ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ അമ്മ വഴക്കു പറഞ്ഞതിന് 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം. കല്ലായിയങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറുച്ചി സ്വദേശി മണ്ണാങ്കട്ടി പാണ്ഡ്യൻ്റെയും, മുനിയമ്മയുടെയും മകൾ പവിത്ര[13]യാണ് പുഴയിൽ ചാടിയതായി സംശയിക്കുന്നത്.

അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞതിൽ മനം നൊന്ത് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നത്രെ. ഏറെ നേരമായി കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ പറമ്പിൽ കുട്ടിയുടെ ചെരിപ്പും ചെളിയിൽ പുഴയിലേക്ക് ഇറങ്ങിയതിൻ്റെ കാല്പാടും കണ്ടെത്തിയതിനെത്തുടർന്ന് പുഴയിലിറങ്ങയതായി സംശയിക്കുകയായിരുന്നു.

തലശ്ശേരി -മാഹി ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ട് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കൂലിവേല ചെയ്യുന്ന പാണ്ഡ്യൻ്റെ കുടുംബം പത്ത് വർഷത്തിലേറെയായി ന്യൂമാഹിയിൽ വാടകയ്ക്കാണ് താമസം. ന്യൂമാഹി എം എം സ്കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിനിയാണ് പവിത്ര.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212648/it-is-suspected-that-a-13-year-old-girl-jumped-into-a-river-after-her-mother-scolded-her-for-excessive-phone-use-in-new-mahi)