കണ്ണൂരിൽ കവർച്ചാ സംഘത്തിൻ്റെ അക്രമം ; ദമ്പതികൾക്കും മകനും പരിക്ക്

കണ്ണൂരിൽ കവർച്ചാ സംഘത്തിൻ്റെ അക്രമം ; ദമ്പതികൾക്കും മകനും പരിക്ക്
Jun 16, 2024 12:24 PM | By Rajina Sandeep

കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൻ എന്നിവരെയാണ് മൂന്നംഗസംഘം ആക്രമിച്ച് കടന്നു കളഞ്ഞത്.

മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കുടുംബത്തിന് നേർക്ക് ആക്രമണമുണ്ടായത്. പുലർച്ചെ 5 മണിക്കാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു.

വീട്ടുകാർ ഉണർന്ന സമയത്താണ് രണ്ട് പേർ വീടിനകത്തേക്ക് ഓടിക്കയറി, ലിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോൾ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു.

അടുക്കളയിൽ നിൽക്കുന്ന സമയത്താണ് രണ്ട് പേർ ഓടിക്കയറി ആക്രമം നടത്തിയതെന്ന് വീട്ടമ്മ ലിനി വ്യക്തമാക്കി. സംഘത്തിലൊരാൾ പുറത്ത് നിൽക്കുകയായിരുന്നു. അക്രമി വടികൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്.

വീട്ടിൽ ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. ടൗൺ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Thift attempt kannur familly injured police

Next TV

Related Stories
നാളെ  സംസ്ഥാന വ്യാപകമായി  വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.

Jun 24, 2024 03:07 PM

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.

നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ...

Read More >>
ദേവ തീർത്ഥയും ? ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

Jun 24, 2024 02:37 PM

ദേവ തീർത്ഥയും ? ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

ഒൻപതാം ക്ലാസ്വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി...

Read More >>
കണ്ണൂരില്‍ റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 24, 2024 01:37 PM

കണ്ണൂരില്‍ റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരില്‍ റിട്ടയർ അധ്യാപകനെ മരിച്ച നിലയിൽ...

Read More >>
ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും നടത്തി

Jun 24, 2024 12:31 PM

ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും നടത്തി

ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും...

Read More >>
പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു ; ഗതാഗതം നിലച്ചു

Jun 24, 2024 12:03 PM

പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു ; ഗതാഗതം നിലച്ചു

പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു...

Read More >>
തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക്  ദാരുണാന്ത്യം.

Jun 24, 2024 11:50 AM

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ദാരുണാന്ത്യം.

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ...

Read More >>
Top Stories