---
title: "കണ്ണൂരില്‍ റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Retired teacher found dead in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214534/retired-teacher-found-dead-in-kannur"
published_at: "2024-06-24T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679294744a10_6679240e73be6_body.jpg"
keywords: []
---

# കണ്ണൂരില്‍ റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** ***തലശ്ശേരി : *** കണ്ണൂർ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് 58 കാരനായ ശശീന്ദ്രനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

***തലശ്ശേരി : *** കണ്ണൂർ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് 58 കാരനായ ശശീന്ദ്രനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ ധർമടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214534/retired-teacher-found-dead-in-kannur)