---
title: "ന്യൂമാഹിയിൽ റോഡരികിൽ 'വ്യാജ' സ്റ്റീൽ ബോംബ് ; നാട്ടുകാരും,  പോലീസും വട്ടം കറങ്ങി"
english_title: "'Fake' steel bomb on roadside in New Mahi;'Fake' steel bomb on roadside in New Mahi;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214410/fake-steel-bomb-on-roadside-in-new-mahifake-steel-bomb-on-roadside-in-new-mahi"
published_at: "2024-06-23T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678560458b7a_Untitled-1_copy.jpg"
keywords: []
---

# ന്യൂമാഹിയിൽ റോഡരികിൽ 'വ്യാജ' സ്റ്റീൽ ബോംബ് ; നാട്ടുകാരും,  പോലീസും വട്ടം കറങ്ങി

> **Lead Summary:** **ന്യൂമാഹി:** എരഞ്ഞോളി കുടക്കളത്തെ സ്ഫോടന മരണത്തിന്റെ പിറകെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബോംബ് വേട്ടക്കിറങ്ങിയ പോലിസിനെ കബളിപ്പിക്കാനും ദേശവാസികളെ പരിഭ്രാന്തരാക്കാനും സാമൂഹ്യ ദ്രോഹികളുടെ വക വ്യാജ ബോംബ്.

## Article Content

**ന്യൂമാഹി:** എരഞ്ഞോളി കുടക്കളത്തെ സ്ഫോടന മരണത്തിന്റെ പിറകെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബോംബ് വേട്ടക്കിറങ്ങിയ പോലിസിനെ കബളിപ്പിക്കാനും ദേശവാസികളെ പരിഭ്രാന്തരാക്കാനും സാമൂഹ്യ ദ്രോഹികളുടെ വക വ്യാജ ബോംബ്.

ന്യൂമാഹി പോലീസ് പരിധിയിലെ പെരിങ്ങാടി മങ്ങാട്  ബൈപാസിനടുത്താണ്  സ്റ്റീൽ ബോംബ് കണ്ടത്. പരിഭ്രാന്തരായ നാട്ടുകാർ ന്യൂമാഹി പോലീസിനെ വിവരമറിയിച്ചു.

സ്ഥലത്ത് സുരക്ഷാ നടപടികൾ സ്വീകരിച്ച പൊലീസ് കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡിനെയും വരുത്തി. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബല്ലെന്നും കണ്ടെയ്നറിൽ കല്ലും, മണലും നിറച്ച് കബളിപ്പിച്ചതാണെന്നും തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214410/fake-steel-bomb-on-roadside-in-new-mahifake-steel-bomb-on-roadside-in-new-mahi)